അങ്കണവാടികള്‍ പുനര്‍നിര്‍മിക്കാന്‍ പൂക്കൾ വിറ്റ് പണം കണ്ടെത്തി കോളേജ് വിദ്യര്‍ഥികള്‍

പ്രളയത്തില്‍ തകര്‍ന്ന കടുങ്ങല്ലൂരിലെ അങ്കണവാടികള്‍ പുനര്‍നിര്‍മിക്കാന്‍ സഹായവുമായി എടത്തല അല്‍ അമീന്‍ കോളേജിലെ വിദ്യര്‍ഥികള്‍. കോളേജില്‍ കൃഷി ചെയ്ത ബെന്തിപ്പൂക്കള്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് അംഗന്‍വാ ടികളിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കാനാണ് ഇവരുടെ തീരുമാനം.

പൂത്തു നില്‍ക്കുന്ന ഈ ബെന്തിച്ചെടികള്‍ വരും ദിവസങ്ങളില്‍ ഒരുപാട് കുഞ്ഞുങ്ങളുടെ സന്തോഷത്തിനു കാരണമാകും. എടത്തല അല്‍ അമീന്‍ കോളേജില്‍ കാടു കേറി കിടന്ന സ്ഥലത്ത് ബെന്തിച്ചെടികള്‍ ചെയ്യാന്‍ തീരുമാനിച്ചത് രണ്ട് ഉദ്ദേശത്തിലായിരുന്നു. കോളേജില്‍ നല്ലൊരു പൂന്തോട്ടവുമാകും, ഓണക്കാലത്ത് പൂക്കള്‍ പുറത്ത് വില്‍ക്കുകയും ചെയ്യാം. അതിനായി ശാസ്ത്രീയമായി തന്നെയാണ് നാലായിരം ബെന്തിച്ചെടികള്‍ നട്ടത്.

എന്നാല്‍ ഇന്ന് പ്രളയത്തില്‍ തകര്‍ന്നു പോയ കടുങ്ങല്ലൂരിലെ അങ്കണവാടികള്‍ക്ക് പുതുജീവന്‍ പകരുകയാണ്  ഈ പൂന്തോട്ടം. പൂക്കള്‍ വിറ്റ് കിട്ടുന്ന പണം അങ്കനവാടികളിലേക്ക് വേണ്ട പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.

പരിസ്ഥിതി ക്ലബ് തുടങ്ങിവച്ച കൃഷി ഇപ്പോള്‍ നോക്കി നടത്തുന്നത് കോളേജ് വിമണ്‍ സെല്ലിലെ ശ്രീജ ടീച്ചറും കുട്ടികളുമാണ്.