ദുരിതാശ്വാസ നിധിയിലേക്ക് മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാവിന്റെ തിരുനാള്‍ ആഭരണങ്ങള്‍

മാതാവിന് തിരുനാള്‍ ദിനത്തില്‍ ചാര്‍ത്തുന്ന  ആഭരണങ്ങള്‍  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത് എറണാകുളം മഞ്ഞുമ്മല്‍ അമലോല്‍ഭവ മാതാദേവാലായം . പ്രളയകാലത്ത് മൂവയിരത്തോളം പേര്‍ക്ക് ദുരിതാശ്വസക്യാംപൊരുക്കിയും ദേവാലയം മാതൃകയായിരുന്നു 

ഇടവകക്കമ്മറ്റിയിലെ ഒരംഗം മുന്നോട്ടുവച്ച ആശയം . ഒടുവില്‍ ഇടവകയ്ക്കെന്നല്ല സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയാകുന്ന തീരുമാനം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവാലയത്തിന്റെ സ്വത്തായ രണ്ട് സ്വര്‍ണാഭരണങ്ങളും  പള്ളിക്കമ്മറ്റി സംഭാവന ചെയ്തു. വര്‍ഷങ്ങള്‍കൊണ്ട് പള്ളിയില്‍ ലഭിച്ച സ്വര്‍ണമെല്ലാം ചേര്‍ത്ത് രണ്ടുവര്‍ഷം മുമ്പാണ് രണ്ട് ആഭരണങ്ങള്‍  നിര്‍മിച്ചത് . തിരുനാള്‍ദിവസം പ്രദക്ഷിണം നടക്കുമ്പോള്‍ മാതാവിനും ഉണ്ണീശോയ്ക്കും ആഭരണങ്ങള്‍ ചാര‍്ത്തുകയായിരുന്നു പതിവ് . കേരളം ദുരിതം നേരിടുമ്പോള്‍ ആ ആഭരണങ്ങള്‍ തന്നെ ദുരിതബാധിതര്‍ക്ക് സഹായമായി നല്‍കുന്നതിനോളം വലിയൊരുപുണ്യമില്ലന്നാണ് പള്ളിക്കമറ്റിയുടെ നിലപാട് 

വെള്ളപ്പൊക്കത്തില്‍ മഞ്ഞുമ്മല്‍ഭാഗത്തും കനത്തനാശമുണ്ടായി . അന്ന് വീടുവിട്ടിറങ്ങേണ്ടിവന്ന മൂവായിരത്തോളം പേര്‍ക്ക്  ഇടവകയുെട നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായം എത്തിക്കുയും ചെയ്തിരുന്നു