പ്രളയബാധിതര്‍ക്കായി സ്വന്തം കാര്‍ ലേലം ചെയ്യാന്‍ ഒരുങ്ങി ആര്‍ച്ച് ബിഷപ്പ്

പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സ്വന്തം കാര്‍ ലേലം ചെയ്യാന്‍ തയ്യാറായി വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്  മാര്‍ ജോസഫ് കളത്തിപറമ്പില്‍.  സ്വന്തംപേരിലുള്ളകാര്‍  ഒാണ്‍ലൈനില്‍ ലേലത്തിനുവച്ച ആര്‍ച്ച് ബിഷപ്പ് ഇനിയങ്ങോട്ട് സഞ്ചരിക്കുക ബിഷപ്പ് ഹൗസിലെ പഴയമാരുതികാറിലായിരിക്കും 

ചിലത് നഷ്ടപ്പെടുത്തുന്നതിലും സന്തോഷം ലഭിക്കുമെന്ന് ഒാര്‍മിപ്പിക്കുകയാണ് ആര്‍ച്ച് ബിഷപ്പ് . ഒന്നരവര്‍ഷമായി ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പിലിന്റെ സന്തതസഹചാരിയായിരുന്നു ഈ ഇന്നൊവകാര്‍.  നാളെ ഈ വാഹനം ഒപ്പമില്ലാത്തതായിരിക്കും അദ്ദേഹത്തിന് കൂടുതല്‍ സന്തോഷം പകരുക . കാരണം കാര്‍ വിറ്റുകിട്ടുന്ന പണംകൂടി പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ക്ക് വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം .

രണ്ടുദിവസത്തിന് മുമ്പ് കാര്‍ വില്‍ക്കുന്നതിനായി വരാപ്പുഴ അതിരൂപത ഒാണ്‍ലൈനില്‍ പരസ്യം നല്‍കി . ഇതിനോടകം ഒട്ടേറെ പേര്‍  വിലപറയുകയും ചെയ്തു. കാര്‍ നേരിട്ട് കണ്ട് വിലപറയാനാഗ്രഹിക്കുന്നവര്‍ക്കായി മറൈന്‍ഡ്രൈവിലെ അതിരൂപത ആസ്ഥാനത്ത് സൗകര്യവും ഒരുക്കിയിട്ടുണ്ട് .  കാര്‍ വില്‍പനയ്ക്ക് വച്ചതോടെ തന്റെ സവാരി  അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മാരുതികാറിലാക്കി  ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍