മാള എസ്.എന്‍.ഡി.പി ഹയര്‍െസക്കന്‍ഡറി സ്കൂളിന് പ്രളയക്കെടുതിയില്‍ ഒരുകോടി രൂപയുടെ നാശനഷ്ടം

തൃശൂര്‍ മാള അന്നമനട പഞ്ചായത്തിലെ പാലിശേരി എസ്.എന്‍.ഡി.പി ഹയര്‍െസക്കന്‍ഡറി സ്കൂളിന് പ്രളയക്കെടുതിയില്‍ ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടം. അഞ്ചു ലാബുകളിലെ സാമഗ്രികള്‍ ഒലിച്ചുപോയി. 

1200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയിഡഡ് സ്കൂളാണിത്. പാലിശേരി എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ . മാള, അന്നമനട, കുഴൂര്‍, പൊയ്യ പഞ്ചായത്തുകളിലെ നിരവധി വിദ്യാര്‍ഥികളുടെ പഠനകേന്ദ്രം. ചാലക്കുടി പുഴയുടെ നൂറുമീറ്റര്‍ അകലെയാണ് ഈ വിദ്യാലയം. ഒന്നാംനില മുങ്ങുന്ന പാകത്തില്‍ വെള്ളം കയറി. സ്കൂള്‍ മുറ്റത്ത് വന്‍കുഴികളും രൂപപ്പെട്ടു. അഞ്ചു ലാബുകളിലേയും ഉപകരണങ്ങള്‍ ഒലിച്ചുപോയി. ബാക്കിയുള്ളതാകട്ടെ, ചെളി കയറി ഉപയോഗിക്കാന്‍ കഴിയില്ല. സ്കൂളിലെ താഴത്തെ നിലയിലായിരുന്നു ഈ അഞ്ചു ലാബുകളും.

നിരവധി കംപ്യൂട്ടറുകള്‍, സ്കൂള്‍ വാഹനങ്ങള്‍ തുടങ്ങി നഷ്ടത്തിന്റെ കണക്ക് വലുതാണ്. അധ്യയനം ഔദ്യോഗികമായി പുനരാരംഭിച്ചെങ്കിലും‍ മുഴുവന്‍ വിദ്യാര്‍ഥികളും വന്നുതുടങ്ങിയിട്ടില്ല. പലരും ദുരിതാശ്വാസ ക്യാംപുകളിലാണ്. വീടുകളിലേക്ക് മടങ്ങാത്തവരുമുണ്ട് നിരവധി. പൂര്‍വവിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും.