പ്രളയദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മലയാള മനോരമയുടെ മെഡിക്കൽ ക്യാംപ്

കുട്ടനാട്ടിൽ പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മലയാള മനോരമ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപ്.   തലവടി പഞ്ചായത്തിലെ ചക്കുളത്തുകാവിലായിരുന്നു ക്യാംപ്

മലയാള മനോരമയുടെ 'കൂടെയുണ്ട് നാട്' പദ്ധതിയുടെ ഭാഗമായാണ്  മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്. കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന 30 അംഗ സംഘം പരിശോധനകൾക്കു നേതൃത്വം നല്കി. 

തലവടി പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഡോക്ടർമാരെ കാണുന്നതിനും ചികിൽസ നേടുന്നതിനുമുള്ള സൗകര്യം ആണ് ക്യാംപിൽ ഒരുക്കിയിരുന്നത്. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് പുറമെ തൽസമയ രജിസ്ട്രേഷൻ സംവിധാനവും ക്യാംപിൽ ഒരുക്കിയിരുന്നു. ക്യാംപിനെക്കുറിച്ച് ആളുകൾക്കും മികച്ച അഭിപ്രായം.

മരുന്നുകൾക്ക് പുറമെ സൗജന്യ ആരോഗ്യ കിറ്റും വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പിയും ക്യാംപ് സന്ദർശിച്ചു.