വിഷരഹിത പച്ചക്കറിയില്‍ വിളവുകാത്ത് കായംകുളം എസ്കെവി സ്കൂൾ

വിഷരഹിത പച്ചക്കറിയില്‍ വിളവുകാത്ത് കായംകുളം പുളിയറ എസ്.കെ.വി.ഹൈസ്‌കൂൾ. ഓണത്തിന് ഒരു ഏത്തക്കുല പദ്ധതിക്ക് പിന്നാലെയാണ് വിഷരഹിത പച്ചക്കറികൃഷിക്കും സ്കൂള്‍ കുട്ടികള്‍ വിത്തെറിഞ്ഞത്.

സ്‌കൂളിലെ തരിശായികിടന്ന 20 സെന്റ് സ്ഥലത്ത് ഗ്രോബാഗില്‍ ഉള്‍പ്പടെ ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, തക്കാളി തുടങ്ങി വിവfധഇനം പച്ചക്കറികളാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. സ്‌കൂൾ പഠന സമയം നഷ്ടപ്പെടുത്താതെ വൈകുന്നേരങ്ങളിലും ഇടവേളകളിലും ആണ് കൃഷിപരിപാലനം.  

പച്ചക്കറി കൃഷിയുടെ നടീൽ ഉദ്‌ഘാടനം യുപ്രതിഭ എം. എൽ എനിര്‍വഹിച്ചു. സ്കൂളിലെ ഹരിതക്ലബ്ബിന്റെ നേതുത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തിരഞ്ഞെടുത്ത 40 ഓളം വിദ്യാർഥികളാണ് ക്ലബിലുള്ളത്.. ഓണത്തിന് ഒരു ഏത്തക്കുല പദ്ധതിയുടെ ഭാഗമായി 150 ഓളം വാഴകൾ, 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഈ ഓണത്തിന് ഇവ വിളവെടുത്ത് വിപണിയിൽ ഏത്തിക്കാനാണ് ശ്രമം.