പുറമ്പോക്കുകാരുടെ പുനരധിവാസം യാഥാർഥ്യത്തിലേക്ക്

കൊച്ചി വെണ്ണലപ്പാറയില്‍ പുറമ്പോക്കിൽ കഴിയുന്നവരുടെ പുനരധിവാസം യാഥാർഥ്യത്തിലേക്ക്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി, കൊച്ചി നഗരസഭയുടേയും വ്യവസായികളുടേയും സഹകരണത്തോടെയാണ് ഇവർക്കുള്ള ഫ്ലാറ്റും വീടും ഒരുങ്ങുന്നത്. 

പാലാരിവട്ടത്തിനടുത്തുള്ള വെണ്ണലപ്പാറയിലെ പുറമ്പോക്കു ഭൂമിയിൽ കഴിഞ്ഞിരുന്ന പാവപ്പെട്ടവരുടെ എറെക്കാലത്തെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീടും വൃത്തിയുള്ള താമസ സൗകര്യവും. പത്തുവർഷം മുൻപേ തന്നെ പുനരധിവാസത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പലതവണ മുടങ്ങി. പദ്ധതികളും മാറി. പ്രധാനമന്ത്രി ആവാസ് യോജന വഴി ഓരോ കുടുംബങ്ങൾക്കും രണ്ടരലക്ഷം രൂപ ലഭിക്കുമെങ്കിലും അതിന് ഭൂമിയുടെ കൈവശരേഖ ആവശ്യമായിരുന്നു. പുറമ്പോക്ക് ഭൂമിയിലെ കുടുംബങ്ങൾക്ക് കൈവശരേഖ നൽകാൻ കൊച്ചി നഗരസഭ തയാറായതോടെ ആദ്യകടമ്പ പിന്നിട്ടു. ഓരോ കുടുംബങ്ങളുടേയും ഗുണഭോക്തൃവിഹിതമായ അൻപതിനായിരം രൂപയും പദ്ധതിത്തുകയ്ക്കു പുറമേ ഫ്ലാറ്റ് നിർമാണത്തിന് ആവശ്യമായി വരുന്ന തുക വഹിക്കാനും വ്യവസായികൾ മുന്നോട്ടുവന്നതോടെ പുനരധിവാസനടപടികൾ വേഗത്തലാവുകയായിരുന്നു.

ഒൻപത് വീടുകളുടെ പ്രൊജക്ടാണ് പൂർത്തിയായത്. മറ്റു ബ്ലോക്കുകളുടെ നിർമാണം പൂർത്തിയാക്കാൻ എൺപത് ലക്ഷത്തോളം രൂപ കണ്ടെത്തണം. സഹായത്തിനായി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ