പ്രിഡിക്ട് പദ്ധതി രണ്ടാം വർഷത്തിലേക്ക്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികളെ സഹായിക്കുന്ന എം.ബി.രാജേഷ് എംപിയുടെ സ്കോളർഷിപ്പ് പദ്ധതി രണ്ടാംവര്‍ഷത്തിലേക്ക്. പാലക്കാട് പാർലമെന്റ് മണ്ഡലത്തിലെ നൂറ് വിദ്യാര്‍ഥികള്‍ക്ക്  പ്രതിമാസം ആയിരം രൂപ വീതമാണ് നല്‍കുന്നത്. ധനസഹായവിതരണം മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. 

പ്രിഡിക്ട് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്കോളർഷിപ് പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് ആശ്വാസമാണ്. ആയിരത്തിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാർഥികൾക്ക് എല്ലാമാസവും  1000 രൂപ വീതമാണ് നല്‍കുന്നത്. സംസ്ഥാനത്തിന് മാതൃകയാണിതെന്ന് സ്കോളര്‍ഷിപ്പ് വിതരണം നടത്തി  മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പാലക്കാട് െഎെഎടിയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അറിവുകള്‍ നല്‍കുന്ന സംവാദങ്ങളുടെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. 

വിവിധ സന്നദ്ധസംഘടനകളും വ്യക്തികളുമാണ് പ്രിഡിക്ട് പദ്ധതിക്ക് സാമ്പത്തികമായി പിന്തുണ നല്‍കുന്നത്. പദ്ധതി കൂടുതല്‍ വിപുലമാക്കുെമന്ന് എംബി രാജേഷ് എംപി അറിയിച്ചു.