ഗുരുവായൂരില്‍ ചെമ്പൈ സംഗീതോല്‍സവത്തിന് തുടക്കം

ഗുരുവായൂരില്‍ ചെമ്പൈ സംഗീതോല്‍സവത്തിന് തുടക്കമായി. ഇനിയുള്ള രണ്ടാഴ്ച ഗുരുവായൂരപ്പന്റെ സന്നിധി സംഗീതസാന്ദ്രമാകും. മൂവായിരം കലാകാരന്‍മാരാണ് കച്ചേരി അവതരിപ്പിക്കുന്നത്. ഇനി സംഗീതത്തിന്റെ രാപകലുകളാണ് ഗുരുവായൂരില്‍. 15 ദിവസം നീണ്ടും നില്‍ക്കുന്ന ചെമ്പൈ സംഗീതക്കച്ചേരി. മൂവായിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കും. ദിവസവും വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മൂന്നു പ്രത്യേക കച്ചേരികള്‍. ചെമ്പൈ സംഗീതമണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി ഭദ്രപീതം തെളിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. 

ഗുരുവായൂരപ്പന്‍ ചെമ്പൈ സംഗീത പുരസ്കാരം വയലിനിസ്റ്റ് ടി.എന്‍.കൃഷ്ണന് മന്ത്രി സമ്മാനിച്ചു. കദ്രി ഗോപാല്‍ നാഥിന്റെ സാക്സ്ഫോണ്‍ കച്ചേരി മുതല്‍ അമൃത വെങ്കിടേഷിന്റെ വായ്പ്പാട്ട് വരെയായിരുന്നു ഇന്നലെ സന്ധ്യയ്ക്കു നടന്ന കച്ചേരികള്‍.