"ഒരു സങ്കീര്‍ത്തനം പോലെ" നൂറാം പതിപ്പിലേക്ക്

പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവൽ നൂറാം പതിപ്പിലേക്ക്. 24 വർഷംകൊണ്ട് രണ്ട് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം. നൂറാം പതിപ്പിന്റെ ആഘോഷം ലോകമെമ്പാടും നൂറ് പരിപാടികൾ നടത്തിക്കൊണ്ട് ആഘോഷിക്കാനാണ് പെരുമ്പടവം തയ്യാറെടുക്കുന്നത്. പുതിയ നോവലും പണിപ്പുരയിലാണ്.

ഉത്കൃഷ്ടമായ കലാസ്യഷ്ടി ഒരു വെളിപാടാണെന്ന് പിന്നെയും പിന്നെയും ഒാർപ്പിക്കുന്ന നോവൽ. ഒരു സങ്കീർത്തനം പോലെ നൂറാം പതിപ്പും കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിലേക്ക് മുന്നേറുന്നു. അന്നയും ദസ്തെയേവ്സ്കിയും, റഷ്യയും, സെന്റ്പീറ്റേഴ്സ് ബർഗുമെല്ലാം സങ്കീർത്തനമായി പെയ്തിറങ്ങിയത് 1993ലായിരുന്നു. 

പുതിയ നോവലിന്റെ രചനയിലാണിപ്പോൾ. പുസ്തകം ഈ വർഷം തന്നെ പ്രസിദ്ധീകരിക്കും. ഭാര്യയുടെ വിയോഗം തളർത്തിയെങ്കിലും ദുഖം അതിജീവിച്ച് അക്ഷരങ്ങളിൽ അഭയം കണ്ടെത്തുകയാണ് പ്രിയ സാഹിത്യകാരൻ.