സാനു മാഷിന് 96-ാം പിറന്നാൾ; ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രമുഖർ

മലയാളിയുടെ സ്വന്തം സാനു മാഷിന്റെ പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ലളിതെമെങ്കിലും വിപുലമായാണ് പ്രൊഫ.എം.കെ സാനുവിന്റെ തൊണ്ണൂറ്റിയാറാം പിറന്നാൾ  കൊച്ചിയിൽ ആഘോഷിച്ചത്

മലയാള സാഹിത്യത്തെ തന്റേതായ ശൈലിയിൽ സമ്പന്നമാക്കിയ സാനുമാഷിന്‍റെ പിറന്നാൾ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ സംഗമമായി മാറി. രാവിലെ 9 മണിയോടെ കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ  അദ്ദേഹം  കേക്കു മുറിച്ച് പിറന്നാൾ ആഘോഷിച്ചു. പിന്നീട് എല്ലാവര്‍ക്കുമൊപ്പം പ്രഭാത ഭക്ഷണം.

ഹൈക്കോടതി ജഡ്‍ജി മേരി ജോസഫ്, എം എല്‍ എമാരായ കെ ബാബു,ടി.ജെ വിനോദ് അടക്കമുള്ളവര്‍ ആഘോഷങ്ങളിൽ പങ്കെടുത്തു. പതിനൊന്നു മണിക്ക് മാഷിനെ വിദ്യാര്‍ഥികളടക്കമുള്ള പൗരാവലി ആദരിച്ചു. വൈകിട്ട് മാഷിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിറന്നാൾ സമ്മാനം കൈമാറിയത്.