കുമ്പളങ്ങി ആഞ്ഞിലിത്തറ ദ്വീപിനകത്തെ റോഡ് നിർമാണം പഞ്ചായത്തിലെ കരാറുകാർക്ക് ചാകര കൂടിയാണ്. ചെല്ലാനത്തേയും ആഞ്ഞിലിത്തറയേയും ബന്ധിപ്പിച്ച് രണ്ട് വർഷം മുൻപ് നിർമിച്ച കണ്ടക്കാട് ബണ്ട് റോഡിന്റെ ദൃശ്യങ്ങൾ ഇത് വ്യക്തമാക്കും.
രണ്ട് വർഷം മുൻപ് എംപി ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയോളം വിനിയോഗിച്ചാണ് ആഞ്ഞിലിത്തറയുടെ പടിഞ്ഞാറുള്ള കണ്ടക്കാടിനേയും ചെല്ലാനത്തേയും ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചത്. വലിയ പ്രതീക്ഷയിലായിരുന്നു കണ്ടക്കാട് പ്രദേശത്തെ കുടുംബങ്ങളും. പക്ഷേ നിർമാണം പൂർത്തിയായതോടെ സകല പ്രതീക്ഷയും അസ്ഥാനത്തായി .
നിർമാണം പൂർത്തിയായതോടെ പാതയിലൂടെ ഇരുചക്രവാഹനങ്ങൾ പോയിട്ട് കാൽനടയാത്രപോലും സാധ്യമല്ല. ഇരുവശങ്ങളുടെ പേരിന് മാത്രം കോൺക്രീറ്റ് ചെയ്ത് ചെളിയിട്ട് നികത്തി. ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ച ജനപ്രതിനിധിയും റോഡിന്റെ അവസ്ഥ കാണാൻ ഇന്നോളം ഇവിടെ എത്തിയിട്ടുമില്ല.