കൊച്ചി കുമ്പളങ്ങിയിൽ നിന്ന് ആഞ്ഞിലത്തറയ്ക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ പഞ്ചായത്തിന്റെ അനാസ്ഥ. റോഡിനുകുറുകെ കോൺക്രീറ്റ് ബണ്ട് നിർമിക്കണമെന്ന ആവശ്യത്തോടും അധികൃതർ മുഖം തിരിക്കുകയാണ്. ഈ ഭാഗത്തെ കായലിന്റെ ഉടമസ്ഥരായ സ്വകാര്യദേവസ്വം നിർമാണത്തിന് തടസം നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്.
നിത്യദുരിതത്തിൽ മുങ്ങത്താഴുന്നവർക്ക് ഇങ്ങനെയേ പറയാനാകു. സ്വകാര്യ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇക്കാണുന്ന കല്ലഞ്ചേരി കായൽ. മീനും നെല്ലും കൃഷി ചെയ്യുന്ന കായലിനെ ദ്വീപുമായി ബന്ധിപ്പിക്കുന്നത് പഴകിയ പത്താഴം. പത്താഴത്തിന് പകരം കോൺക്രീറ്റ് ബണ്ട് നിർമിച്ചാൽ ആഞ്ഞിലിത്തറ ദ്വീപ് വാസികളുടെ ദുരിതം തീരും. ബണ്ടും റോഡും പണിയാൻ കുമ്പളങ്ങി പഞ്ചായത്ത് തയാറാണ്. ഫണ്ടുമുണ്ട്. പക്ഷേ കായലിന്റെ ഉടമസ്ഥാവകാശമുള്ള ദേവസ്വം എതിരു നിൽക്കുന്നെന്നാണ് നാട്ടുകാരുടെ വാദം
ഇനിയെന്താലും ഇവര് യാചിക്കാനില്ല. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം തുടങ്ങാനാണ് നാട്ടുകാരടെ തീരുമാനം, കുമ്പളിങ്ങിയെ രാജ്യാന്തര ടൂറിസം കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്ന ജനപ്രതിനിധികളും ആഞ്ഞിലിത്തറക്കാരുടെ പ്രതിഷേധം കേൾക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇവർ സമരത്തിന് ഒരുങ്ങുന്നതും