ബിനാലെയ്ക്കുപിന്നാലെ കലാസ്വാദകര്‍ക്കു വിരുന്നൊരുക്കി കൊച്ചി മട്ടാഞ്ചേരിയില്‍ കലാപ്രദര്‍ശനം. മട്ടാഞ്ചേരി എന്ന പേരിട്ട പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് കൊച്ചി ബിനാലെ ഫൗണ്ടേഷന് സെക്രട്ടറി റിയാസ് കോമുവാണ്. പ്രദര്‍ശനം രണ്ടുമാസം നീണ്ടുനില്‍ക്കും.
ബിനാലെയുടെ മൂന്നാം പതിപ്പ് വിജയമായപ്പോള്‍ മട്ടാഞ്ചേരി എന്ന പ്രദേശത്തിനും നാട്ടുകാര്‍ക്കുമെല്ലാം അതില്‍ വലിയപങ്കുണ്ടായിരുന്നു. അതേ മട്ടാഞ്ചേരിക്കുള്ള ഒരു ദക്ഷിണയായാണ് ഈ കലാപ്രദര്‍ശനം. ചിത്രങ്ങളായും പുസ്തകങ്ങളായും ഡോക്യുമെന്ററിയായുമെല്ലാം മട്ടാഞ്ചേരിയുടെ പരിച്ഛേദം പകര്‍ത്തിവയ്ക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്. മട്ടാഞ്ചേരി എന്ന വിഷയം താല്പര്യത്തിനും മനോധര്‍മത്തിനും അനുസരിച്ച് തയാറാക്കിയിരുക്കുന്നു.
മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ ഉരുവിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കലയുടെയും കലാസ്വാദനത്തിന്റെയും സ്ഥിരംവേദിയായി ഉരു മാറുകയാണ്. ഇതിന്റെ ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഒക്ടോബര്‍ 12ന് സമാപിക്കും.