സൗന്ദര്യവും സ്റ്റൈലും കോര്‍ത്തിണക്കി കൊച്ചിയില്‍ ഇന്ത്യന്‍ ഫാഷന്‍ ലീഗ്. പ്രശസ്ത ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് റാംപിലെത്തിയ സുന്ദരികളേയും സുന്ദരന്മാരേയും കൊച്ചിയിലെ ആസ്വാദകര്‍ ഹര്‍ഷാരവത്തോടെ വരവേറ്റു.
ലോകപ്രശസ്തരായ മുപ്പതോളം ഫാഷന്‍ ഡിസൈനര്‍മാരുടെ ഏറ്റവും പുതിയ കലക്ഷനുകളിഞ്ഞാണ് മോഡലുകള്‍ ഇന്ത്യന്‍ ഫാഷന്‍ ലീഗിന്റെ ആദ്യ സീസണില്‍ ചുവടുവച്ചത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ എഴുപതിലേറെ മുന്‍നിര മോഡലുകള്‍ റാംപിലെത്തി.
എസ്പാനിയോ ഇവന്റ്സാണ് ഫാഷന്‍ ലീഗ് സംഘടിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഡിസൈനര്‍ ഷോയാണ് ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. രാജ്യത്തെ ഫാഷന്‍ രംഗത്ത് ലീഗ് വലിയ ചലനം സൃഷ്ടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രമുഖ മോഡലുകള്‍ക്കൊപ്പം കുട്ടികളും റാംപില്‍ ചുവടുവയ്ക്കാനെത്തി. ഇടവേള ബാബൂവാണ് ഷോ സംവിധാനം ചെയ്തത്.