ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി കൊച്ചിയില്‍ പ്രകടനം. കേരളാ ഗൂർഖാ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈക്കോടതിക്ക് സമീപമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അങ്ങ് വംഗദേശത്ത് നടക്കുന്ന സമരത്തിന് ഇങ്ങ് കേരളത്തിൽ നിന്നൊരു ഐക്യദാർഢ്യം. പ്രത്യേക സംസ്ഥാനത്തിനായി ഡാര്‍ജിലിങ്ങില്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായാണ് കേരളത്തിലെ ഗൂർഖകൾ കൊച്ചിയിൽ ഒത്തുകൂടിയത്.
ഇന്ത്യയിൽ നിന്നു വിട്ടുപോകലല്ല പ്രത്യേക സംസ്ഥാനം മാത്രമാണ് ഗൂർഖകളുടെ ആവശ്യമെന്ന് ഇവർ പറയുന്നു. പുതിയ സംസ്ഥാന രൂപവല്‍ക്കരണത്തിനായി ഗൂര്ഖാജനമുക്തിമോര്ച്ചയുടെ സമരം ഡാർജിലിങ്ങിൽ ഇപ്പോഴും തുടരുകയാണ്.