കോടികൾക്ക് കസ്തൂരിമാനിൻറെ കസ്തൂരി വിൽക്കാൻ ശ്രമിച്ചയാൾ അങ്കമാലിയിൽ പിടിയിൽ. കിങ് ഷെൽ എന്ന വലിയ ശംഖും ഫോക്സ് ടെയ്്ലും പിടിച്ചെടുത്തു.
അഞ്ച് കസ്തൂരി , ഒരു ഫോക്സ് ടെയ് ൽ, കിങ് ഷെൽ എന്ന ഒരു വലിയ ശംഖ് ഇത് ഇത്രയും 15 കോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് അങ്കമാലി സ്വദേശി പിടിയിലായത്. ഈ സാധനങ്ങളുടെ വിൽപന നടക്കുന്നുവെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കസ്തൂരി വാങ്ങാൻ എന്ന രീതിയിലെത്തിയാണ് വിൽപനക്കാരനെക്കുടുക്കിയത്.
അങ്കമാലി പാറക്കടവ് സ്വദേശി ഗോപാലകൃഷ്ണനാണ് പിടിയിലായത്. എസ്പിസിഎ കൊച്ചി യൂണിറ്റുമായി ചേർന്നായിരുന്നു അന്വേഷണം. ആന്ധ്രാപ്രദേശിൽ നിന്നാണ് കസ്തൂരിയടക്കമുള്ള സാധനങ്ങൾ ലഭിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് എത്തിച്ചു നൽകിയവർക്കായുള്ള തിരച്ചിൽ തുടങ്ങി. സമാനമായ രീതിയിൽ മുൻപും വിൽപന നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കസ്തൂരി യഥാർഥമാണെന്ന് തിരിച്ചറിയാനുള്ള വസ്തുക്കളും ഇതിനോടൊപ്പം പിടികൂടി.