നെല്ലിന്റെ സംഭരണത്തുക വിതരണം ചെയ്യാത്തതിനാല്‍ അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍. സംഭരണത്തുകയുടെ വിതരണം സംബന്ധിച്ച് കര്‍ഷര്‍ക്ക് മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.
ഇത് ആലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഇരമല്ലിക്കര നാരകത്തറ പാടശേഖരം. ഇവിടെനിന്ന് കഴിഞ്ഞ കൃഷിക്കുശേഷം സപ്ലൈകോ സംഭരിച്ചത് 254 ക്വിന്റല്‍ നെല്ല്. മേയ് മാസത്തില്‍ ഇവിടെനിന്നും നെല്ല് സംഭരിച്ചവകയില്‍ ആറ് ലക്ഷത്തിലധികം രൂപയാണ് വിതരണം ചെയ്യാനുള്ളത്. പണത്തിനായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ക്ക് ലഭിച്ച മറുപടി.
നെല്ല് സംഭരിച്ചതിന്റെ തുക ലഭിക്കാന്‍ വൈകിയെങ്കിലും നാരകത്തറയിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ഇറക്കിയിരുന്നു. പക്ഷേ മഴ കനത്തതോടെ കൃഷി നശിച്ചു. നിലവില്‍ ഭൂരിപക്ഷം ഭാഗത്തും കളകയറിയ സ്ഥിതിയിലാണ്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.