വരട്ടാര്‍ പുനരുജ്ജീവന മാതൃകയില്‍ ജനകീയ പങ്കാളിത്തത്തോടെ തോട്ടങ്കര ആറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പുഴ ചെങ്ങന്നൂരില്‍ തുടക്കം. സംഭാവനകളിലൂടെ പണം സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. വരട്ടാറിനും കുട്ടംപേരൂര്‍ ആറിനും പിന്നാലെ പുഴ വീണ്ടെടുപ്പിന് ആലപ്പുഴയില്‍ വീണ്ടും തുടര്‍ച്ച ഉണ്ടാവുകയാണ്. കുതിരവട്ടംചിറ മുതല്‍ ഇല്ലിമലവരെ പതിനാറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോട്ടക്കരയാറിന്റെ പുനരുദ്ധാരണ ജോലികളാണ് ആരംഭിച്ചത്. മാലിന്യംനീക്കുന്ന ജോലികള്‍ മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു.
മുന്‍പ് മഴക്കാലത്ത് ആലപ്പുഴയിലേക്ക് കേവുവള്ളങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത് തോട്ടങ്കരയാറിലൂടെ ആയിരുന്നു. ഒഴുക്ക് നിലച്ചതോടെ മൂവായിരത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയും നിലച്ചു. കൃഷി വീണ്ടെടുക്കുന്നതിനായി കൃഷിവകുപ്പ് പദ്ധതി തയാറാക്കിയുണ്ടെന്ന് കെ.കെ.രാമചന്ദ്രന് എം.എല്‍.എ പറഞ്ഞു. കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഫണ്ട് സമാഹരണവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആരംഭിച്ചു.