മധ്യകേരളത്തിലെ രണ്ടുജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന പ്രധാനറോഡാണ് ആലപ്പുഴ, ചങ്ങനാശേരി പാത. ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടതോടെ എ.സി.റോഡില്‍ അപകടം ഇപ്പോള്‍ പതിവാണ്. നേരെ വന്ന് ഇടത് തിരിഞ്ഞ്, വലത്തോട്ട് മാറി വീണ്ടും ഇടത്തേക്ക്.കളരിമുറകളൊന്നും അല്ലെങ്കിലും ആലപ്പുഴ, ചങ്ങനാശേരി റോഡിലൂടെ വാഹനമോടിക്കണമെങ്കില്‍ അല്പം അഭ്യാസമൊക്കെവേണം
മഴയില്ലാത്ത ദിവസങ്ങളില്‍ റോഡിലെ കുഴികള്‍ എടുത്തുകാണാം. കുഴിയില്‍ വീഴാതെ പോകാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. അവരാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. ടാര്‍ ചെയ്തതിന്റെ ഒരു പാളി അപ്പാടെ ഇളകി മാറി. ഇതോടെ മങ്കൊമ്പ്, രാമങ്കരി, കിടങ്ങറ ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ ടാര്‍ റോഡിന് പുറത്തുകൂടെയാണ് പായുന്നത്.