കൊച്ചിയില്‍ തീപിടിത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകര്‍ന്നു. കലൂര്‍ സ്വദേശി ജോണ്‍ ബോസ്കോയുടെ വീടാണ് കത്തിനശിച്ചത്. തീപിടിച്ചയുടന്‍ വീട്ടിലെ താമസക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം വഴിമാറി.
വൈകിട്ട് ആറരയോടെയാണ് കലൂര്‍ പോണോത്ത് റോഡിലുള്ള മൂന്നുനിലക്കെട്ടിടത്തിന് തീപിടിച്ചത്. തീ കണ്ടയുടന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് മുന്നിലെ റോഡില്‍ വീണു. ഗാന്ധിനഗറില്‍ നിന്ന് അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റൊരു സിലിണ്ടര്‍ കൂടി പൊട്ടിത്തെറിക്കാനിടയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഫയര്‍ഫോഴ്സ് സംഘം അകത്തുകടന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ എ. ഉണ്ണികൃഷ്ണന് പറഞ്ഞു.
വീട്ടിലെ ഉപകരണങ്ങള്‍ നശിച്ചെങ്കിലും ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് താമസക്കാര്‍