ക്ഷേത്രക്കുളത്തിൽ ശുചിമുറിമാലിന്യം തള്ളിയതായി പരാതി. ആലപ്പുഴ ഹരിപ്പാട് നഗരി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ തീർഥകുളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അസഹനീയമായ ദുർഗന്ധം അനുഭവപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ ശുചിമുറി മാലിന്ന്യം കണ്ടത്. ക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് കുളം സ്ഥിതിചെയ്യുന്നത്. രാത്രിയിൽ മാലിന്യം തള്ളിയതാവാമെന്നാണ് നിഗമനം. ഉപദേശക സമിതിയും ഭക്തജനങ്ങളും പൊലീസിന് പരാതി നൽകിയിട്ടുണ്ട്
ഏകദേശം ഒരുമാസത്തിന് മുൻപാണ് 2 ലക്ഷം രൂപ മുടക്കി കുളം വൃത്തിയാക്കിയത്. ചരിത്ര പ്രസിദ്ധമായ ഹരിപ്പാട് ശ്രീ സുബ്രമണൃ സ്വാമി ക്ഷേത്രത്തിലെ ആവണി ഉത്സവത്തിന്റെ ആറാട്ട് നടക്കുന്നത് ഈ ക്ഷേത്രകുളത്തിലാണ്. ഒരുമാസം മുൻപ് കൊളാത്ത് ക്ഷേത്രത്തിന് സമീപത്തെ കുളത്തിലും സമാനമായ രീതിയിൽ ശുചിമുറി മാലിന്ന്യം തള്ളിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്