കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ മടവീഴ്ച. ആലപ്പുഴ ജില്ലയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ മടവീഴ്ചയെ തുടര്‍ന്ന് അഞ്ഞൂറ് ഏക്കറിലധികം പാടത്തെ നെല്‍ക്കൃഷി വെള്ളത്തിനടിയിലായി.
ആലപ്പുഴ ചെന്നിത്തല പാടശേഖരത്തെ നാലാം ബ്ലോക്കില്‍ ഇന്നലെ രാത്രിയാണ് മടവീണത്. കനത്ത മഴയില്‍ അച്ചന്‍കോവില്‍ ആറിന്റെ കൈവഴിയിയില് ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതോടെ പാടത്ത് മടവീഴുകയായിരുന്നു. നൂറ്റിയറുപത് ഏക്കര്‍ പാടം ഇതോടെ പൂര്‍ണമായും വെള്ളത്തിനടിയിലായി. ചെന്നിത്തല പാടത്ത് ആദ്യമായാണ് രണ്ടാം കൃഷി ചെയ്തത്. നെല്ല് കതിരിട്ടുതുടങ്ങിയ സമയത്താണ് മട വീണിരിക്കുന്നത്.
രാത്രിയില്‍തന്നെ മട അടയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് കര്‍ഷകര്‍ പറയുന്നു. നാലാം ബ്ലോക്കിന് സമീപമുള്ള ഇരുന്നൂറ്റിയറുപത് ഏക്കര്‍ പാടത്തേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ രണ്ടാംകൃഷിക്കായി ഒരുക്കിയിട്ടിരുന്ന പുളിങ്കുന്ന് പാടത്തും മടവീണിട്ടുണ്ട്.