കൊച്ചി മെട്രോയില്‍ കുട്ടിപൊലീസിന്റെ യാത്ര. പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കാണ് നഗരപരിധിയിലെ സ്കൂള്‍ വിദ്യാര്‍ഥികളായ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ യാത്ര ചെയ്തത്.
പൊലീസ് വണ്ടിയിലാണ് കുട്ടി പൊലീസ് മെട്രോ യാത്രയ്ക്കായി വന്നിറങ്ങിയത്. സ്റ്റേഷനു മുന്നില്‍ വല്യപൊലീസിന് കുട്ടിപൊലീസിന്റെ വക സല്യൂട്ട്. അച്ചടക്കമൊട്ടും ചോരാതെ വരിവരിയായി സ്റ്റേഷനുളളിലേക്ക്.പിന്നെ മറ്റ് യാത്രക്കാര്‍ക്കൊപ്പം മെട്രോയിലേക്ക്.
നഗരത്തിലെ രണ്ടു സ്കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളാണ് യാത്രയുടെ ഭാഗമായത്. കൊച്ചി മെട്രോയിലെ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റുഡന്റ് പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്.