E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മരട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ കലാപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മരട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. ആദ്യ തവണ ജയിച്ചവരെ ചെയര്‍പേഴ്സനാക്കരുതെന്ന കെപിസിസി നിര്‍ദ്ദേശം മറികടന്ന് ,പുതുമുഖത്തെ ചെയര്‍പേഴ്സനാക്കാന്‍ ഡിസിസി നേതൃത്വം തീരുമാനിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. തിരഞ്ഞെടുപ്പിനു മുമ്പ് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുളള തീവ്രശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. 

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ഭരണതലത്തില്‍ അനിശ്ചിതത്വമാണ് മരട് നഗരസഭയില്‍.യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും വിമതന്‍മാര്‍ നിലപാട് മാറ്റുന്നതിനനുസരിച്ച് ഭരണം ഇരുമുന്നണികള്‍ക്കും മാറി മാറി കിട്ടി. ഗുണ്ടാ ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആന്‍റണി ആശാംപറമ്പില്‍ ഉള്‍പ്പെടെയുളളവരെ തിരിച്ചെടുത്തതോടെ രണ്ടാഴ്ച മുമ്പ് എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഇതിനു പിന്നാലെ നാളെ പുതിയ ചെയര്‍പേഴ്സനു വേണ്ടിയുളള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ കലാപമുയര്‍ന്നത്. ആദ്യമായി കൗണ്‍‌സിലറായി തിരഞ്ഞെടുക്കപ്പെട്ട സുനില സിബിയെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനെതിരെയാണ് പ്രതിേഷധമുയര്‍ന്നിരിക്കുന്നത്. 

ആദ്യ തവണ കൗണ്‍സിലിലേക്ക് ജയിച്ചവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന കെപിസിസി നിര്‍ദ്ദേശം നിലനില്‍ക്കെ,ഇതിന് വിരുദ്ധമായ തീരുമാനമാണ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. കൊച്ചി കോര്‍പറേഷനിലും,കളമശേരി,ആലുവ നഗരസഭകളിലുമടക്കം ആദ്യ തവണ ജയിച്ചവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മരട് നഗരസഭയില്‍ മാത്രം കെപിസിസി തീരുമാനം അട്ടിമറിക്കുന്നതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്നും ഒരു വിഭാഗത്തിന് പരാതിയുണ്ട്. പ്രശ്നമുന്നയിച്ച് കെപിസിസിക്ക് പരാതി നല്‍കാനുളള നീക്കത്തിലാണ് മുതിര്‍ന്ന കൗണ്‍സിലര്‍മാരടക്കം ഒരു വിഭാഗം നേതാക്കള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :