ദിവസവും സ്കൂളിലേക്ക് പോകണമെങ്കില്‍ വസ്ത്രം രണ്ടു ജോടിവേണം. ആലപ്പുഴ കൈനകരി വേണാട്ടുകാട് നിവാസികളായ വിദ്യാര്‍ഥികള്‍ക്കാണ് ഈ അവസ്ഥ. ബണ്ടില്ലാത്തതിനാല് വര്‍ഷത്തില്‍ പകുതി സമയവും പാടത്ത് വെള്ളം നിറയും. അപ്പോളെല്ലാം യാത്ര ദുഷ്കരമാണ്.
ഏഴാം ക്ലാസുകാരന് ജോഷ്വ സ്കൂളിലേക്കുള്ള യാത്രക്കൊരുങ്ങുകയാണ്. വസ്ത്രം ഊരിയാണോ ഒരുങ്ങുന്നത് എന്ന ചോദ്യം ഉയരും മുന്നേ ഇതുകൂടി കാണുക. തെക്കേവാവക്കാട് പാടശേഖരം കടന്നാണ് കൈനകരി പഞ്ചായത്തിലെ ആറ് ഏഴ് എട്ട് വാര്‍ഡുകളിലെ ആളുകള്‍ പുറംലോകത്തെത്തുന്നത്. കൃഷിയില്ലാത്തപ്പോള്‍ ഇതാണ് പാടശേഖരത്തിന്റെ അവസ്ഥ. മഴ കനത്താല്‍ വസ്ത്രം കൂടുതല്‍ ഉയരത്തിലാക്കേണ്ടിവരും.
ബണ്ടുറോഡ് പാതിവഴിയിയില്‍ എത്തി നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സുശീല ഗോപാലന് ജി സുധാകരന് തോമസ് ചാണ്ടി. മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിമാരായവര്‍ നിരവധി. പക്ഷേ നാട്ടുകാര്‍ ഇപ്പോഴും തപ്പി തടഞ്ഞ് നടപ്പാണ്. കാലൊന്നു തെറ്റിയാല്‍ യാത്ര മുടങ്ങും. ബണ്ട് പൂര്‍ത്തീകരിക്കാന്‍ പണം അനുവദിച്ചതായി കേട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍.