E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചേര്‍ത്തലയിൽ ഇ-ടോയിലറ്റുകള്‍ പ്രവര്‍ത്തന രഹിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചേര്‍ത്തല നഗരസഭാ പരിധിയില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകള്‍ പ്രവര്‍ത്തന രഹിതം. യൂണിറ്റുകള്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയുമായി അറ്റകുറ്റപ്പണിക്കുള്ള കരാര്‍ നഗരസഭ ഒപ്പിട്ടില്ല. ഇതോടെ ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതി വെറുതെയായി. 

കേന്ദ്രസര്‍ക്കാരിന്‍റെ എംപി ലാന്‍ഡ് ഫണ്ടില്‍ നിന്ന് പണം അനുവദിച്ചാണ് 2013.2014 കാലയളവില്‍ ചേര്‍ത്തലയില്‍ മൂന്ന് ഇ ടോയിലറ്റുകള്‍ സ്ഥാപിച്ചത്. സ്വകാര്യ കമ്പനി കെല്‍ട്രോണുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതി. ആറുലക്ഷം രൂപയായിരുന്നു ഒരു യൂണിറ്റിന്‍റെ ചെലവ്. ആദ്യത്തെ ആറുമാസം അറ്റകുറ്റപണികള്‍ കമ്പനി വക സൗജന്യമെങ്കിലും പിന്നീട് നഗരസഭ ഇതിന് പണം നല്‍കണമെന്നതാണ് കരാര്‍. വര്‍ഷം അമ്പതിനായിരത്തിനടുത്ത് രൂപയാണ് ഇതിനായി വേണ്ടത്. 

എന്നാല്‍ ചേര്‍ത്തല നഗരസഭ എഎംസി ഒപ്പിട്ടില്ല. ഇതോടെ അറ്റകുറ്റപണി മുടങ്ങി യൂണിറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. കെഎസ്ആര്‍‍ടിസി ബസ്‍സ്റ്റാന്‍ഡിന് സമീപത്തുള്ള നഗരസഭയുടെ ഷോപ്പിങ് കോംപ്ലസ്ക്,പാരഡൈസ് ജംങ്ഷന്‍ ,പ്രൈവറ്റ് ബസ്‍സ്റ്റാന്‍ഡ് എന്നിങ്ങനെ ആളുകള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്നിടത്താണ് ഇവ ഉള്ളത് 

കരാര്‍ വ്യവസ്ഥ പാലിക്കാന്‍ തയ്യാറെല്ലെങ്കില്‍ പിന്നെ എന്തിന് ലക്ഷങ്ങള്‍ മുടക്കുള്ള പദ്ധതി നഗരസഭ നടപ്പാക്കിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ,ചുനക്കര,ഹരിപ്പാട് തുടങ്ങി പഞ്ചായത്തുകള്‍ എഎംസി തുക കൃത്യമായി നല്‍കുന്ന സ്ഥലങ്ങളില്‍ ഇ ടോയിലറ്റുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ടു ലക്ഷം രൂപമുടക്കിയ സ്ഥലത്തുപക്ഷേ പൊതുജനങ്ങള്‍ക്ക് ഒന്നിനും ഇടമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :