തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എസി തകരാറിലായതിനേത്തുടർന്ന് നൂറോളം ശസ്ത്രക്രിയകൾ മുടങ്ങി. ഏഴു ദിവസമായിട്ടും തകരാർ ഇതു വരെ പരിഹരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഗതിയില്ലാത്ത നിരവധി രോഗികളാണ് വേദനയും ദുരിതവും കടിച്ചമർത്തി ശസ്ത്രക്രിയാ ദിവസം കാത്തു കഴിയുന്നത്.
ജനറൽ ആശുപത്രി പരിസരത്താണ് ശസ്ത്രക്രിയ മുടങ്ങി ദു:ഖിതരായ ദമ്പതികളെക്കണ്ടത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി മൂന്നാം തവണയാണ് ഇവരെത്തുന്നത്. അന്വേഷിച്ചപ്പോൾ സെൻട്രലൈൻസ്ഡ് എസി സംവിധാനത്തിലെ തകരാർ മൂലം നാലു തിയേറ്ററുകളും അടഞ്ഞു കിടക്കുന്നു. മുടങ്ങിയത് നൂറോളം ശസ്ത്രക്രിയകൾ.വാർഡിൽ എസി ശരിയാകുന്നതും കാത്തു കിടക്കുന്ന രോഗികൾ. കുറച്ചെങ്കിലും നിവൃത്തിയുള്ളവർ മറ്റാശുപത്രികൾ തേടിപ്പോയി. കഴിഞ്ഞ ബുധനാഴ്ചയാണ് എസി തകരാറിലായത്.. ഏഴാം ദിവസവും നന്നാക്കാൻ ശ്രമിക്കുന്നുവെന്നാണ് അധികൃതരുടെ മറുപടി.
Advertisement