ഹരിപ്പാട്ട് ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ചെറുതനയില്‍ ഇരുപതേക്കറിലെ നെല്ചെടികള് നിലംപതിച്ചു. കാറ്റം മഴയും ശക്തമായതോടെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. ചെറുതന മടയനാരി പാടശേഖരത്തില്‍ വിളവെടുക്കാറായ നെല്ചെടികള് നിലംപൊത്തി. ഇരുപതേക്കറിലെ കൃഷിയാണ് കാറ്റില്‍ നശിച്ചത്. ഏക്കറിന് ഇരുപതിനായിരത്തോളം രൂപ കര്‍ഷകര്‍ക്ക് മുടക്കുണ്ട്. പത്തുദിവസംകഴിഞ്ഞാല് കൊയ്യാന്‍ പാകമാകുമായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരവെ നെല്ചെടികളില് കാറ്റുപിടിച്ചു
നിലംപൊത്തിയ നെല്ല് ഉടന്‍ കൊയ്താല്‍ നഷ്ടത്തിന്റെ അളവ് അല്‍പ്പം കുറക്കാം. ഈര്‍പ്പം തട്ടിയാല്‍ ഇവ കിളിര്‍ത്തു തുടങ്ങുമെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഏക്കറിന് അറുപത്തിഅയ്യായിരം രൂപയോളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. നല്ല വിളവുമുണ്ടായിരുന്നിട്ടും കൊയ്ത്തിന് തൊട്ടുമുമ്പ് തിരിച്ചടി നേരിട്ടത് കുറച്ചൊന്നുമല്ല ഇവരെ ദുഖിപ്പിക്കുന്നത്