bride-with-baloons-fly

TOPICS COVERED

വിവാഹ ദിനത്തിലെ ഫോട്ടോഷൂട്ട് കൂടുതൽ മനോഹരവും വ്യത്യസ്തവുമാക്കാൻ ആളുകൾ പൊതുവെ നോക്കാറുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഒരു ഫാന്റസി മൂവീ പോലെ ബലൂണുകൾ പിടിച്ചു കൊണ്ട് പറന്നു പോകുന്ന നവവധുവിനെ ചിന്തിച്ചു നോക്കൂ. എത്ര മനോഹരം അതേസമയം അല്‍പം ഭയം തോന്നിപ്പിക്കുകയും ചെയ്യുന്ന നിമിഷം. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിവാഹ ചിത്രങ്ങൾ പകർത്തുന്നതിനിടയിലായിരുന്നു ഭീമാകാരമായ വലിയ ബലൂണുകൾ പിടിച്ചുവച്ചിരുന്ന വധു അന്തരീക്ഷത്തിലേക്ക് ഉയരാൻ പോയത്. അവിശ്വസനീയമായ ഈ നിമിഷങ്ങൾ കൃത്യസമയത്ത് കാമറയിൽ പതിയുകയും ചെയ്തു. 

ഷൂട്ടിനിടയിൽ വധു കൈയിൽ പിടിച്ചിരുന്ന ഹീലിയം നിറച്ച വലിയ ബലൂണുകളിലേക്ക് ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു കയറിയതാണ് സംഭവത്തിന് കാരണം. എന്നാൽ, ബലൂണുകൾ മുകളിലേക്ക് പൊങ്ങിയതോടെ കൂടെ വധു കാറ്റിനെ തടുക്കാൻ കഴിയാതെ നീങ്ങിപ്പോകുന്നതും  കൂടെ ഉണ്ടായിരുന്നവർ വന്ന് അവരെ പിടിച്ചു നിർത്തുന്നതും വീഡിയോയിൽ കാണാം.  

അതേസമയം, സിനിമകളിലും മറ്റും കാണുന്നത് പോലെ ബലൂണുകൾ പിടിച്ച് ആകാശത്തേക്ക് പറക്കുന്ന ഒരു മാന്ത്രിക അനുഭവം ജീവിതത്തിൽ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് വധു. ആദ്യം അല്‍പം ഭയമുണ്ടാക്കിയെങ്കിലും പിന്നീട് അതൊരു രസകരമായ ഓർമയായി മാറുകയും ചെയ്തു.

ENGLISH SUMMARY:

Malayala Manorama Online News provides the latest viral story of a bride who almost flew away with giant helium balloons during her wedding photoshoot. The amusing yet startling incident captured on camera has quickly taken over social media platforms worldwide.