AI Generated Image

AI Generated Image

TOPICS COVERED

  • എസി കോച്ചുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് പുതപ്പും ലിനൻ തുണികളും ബെഡ്‌റോളുകളും നൽകാൻ ഇന്ത്യൻ റെയിൽവേ നിർദേശം നൽകി.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരിക്കലെങ്കിലും ആര്‍എസി (Reservation Against Cancellation) ടിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടാകും. ഒരു ബെര്‍ത്ത് രണ്ടു പേര്‍ ഉപയോഗിക്കുന്നതിലെ അസ്വാരസ്യങ്ങള്‍ ആര്‍എസി ടിക്കറ്റുകളില്‍ പതിവാണ്. എന്നാല്‍ ആര്‍എസി ടിക്കറ്റിലെ യാത്ര സൗകര്യപ്രദമാക്കാനുള്ള പരിഷ്കാരവുമായാണ് ഇന്ത്യന്‍ റെയില്‍വെ എത്തിയിരിക്കുന്നത്. എസി കോച്ചിലെ ആര്‍എസി യാത്രക്കാര്‍ക്കും പുതപ്പും ലിനന്‍ തുണികളും നല്‍കാനാണ് റെയില്‍വെ നിര്‍ദേശം. വിവിധ സോണുകളില്‍ നിന്നുള്ള നിരന്തര പരാതികളെ തുടര്‍ന്നാണ് റെയില്‍വേ തീരുമാനം. 

എസി കോച്ചുകളിലുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 2009 തില്‍ തന്നെ ആര്‍എസി യാത്രക്കാര്‍ക്ക് ബെഡ്‍റോള്‍ കിറ്റുകള്‍ നല്‍കാന്‍ റെയില്‍വെ ബോര്‍‍ഡ് തീരുമാനിച്ചിരുന്നെങ്കിലും ആര്‍.എ.സി യാത്രക്കാര്‍ക്ക് ഒരു കിറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്. ബെഡ്‌റോൾ കിറ്റുകൾ നൽകാത്തത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി. 

2016-ൽ റെയിൽവെ മന്ത്രാലയം സ്ലീപ്പർ ക്ലാസ്, തേർഡ് എസി, സെക്കൻഡ് എസി കോച്ചുകളിൽ ആര്‍എസി ബെര്‍ത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ഒരു സ്ലീപ്പര്‍ കോച്ചില്‍ 14 ആര്‍എസി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഏഴു ലോവര്‍ ബെര്‍ത്തുകളാണ് ഒരു സ്ലീപ്പറില്‍ നീക്കിവെയ്ക്കുക. തേഡ് എസിയില്‍ നാലു സൈഡ് ലോവര്‍ ബെര്‍ത്തുകള്‍ വഴി എട്ടു യാത്രക്കാര്‍ക്ക് ആര്‍എസി ടിക്കറ്റ് ലഭിക്കും. സെക്കന്‍ഡ് എസിയില്‍ മൂന്ന് സൈഡ് ലോവര്‍ ബെര്‍ത്താണ് ഉപയോഗിക്കുന്നത്. 

അതേസമയം, പുതപ്പ് ലഭിച്ചാലും ഉപയോഗിക്കുമ്പോള്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ലിനൻ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും റെയില്‍വേ നല്‍കുന്ന കമ്പിളി പുതപ്പ് മാസത്തില്‍ രണ്ടു തവണ മാത്രമാണ് കഴുകുന്നത്. 

ENGLISH SUMMARY:

Indian Railways has introduced a new initiative to provide bedrolls and linen to RAC (Reservation Against Cancellation) passengers traveling in AC coaches. This decision comes in response to numerous complaints from various railway zones regarding the lack of bedding facilities for those sharing berths. Although a previous directive in 2009 allowed for limited kits, ongoing passenger grievances prompted this official update. Consequently, RAC passengers can now expect a more comfortable journey, though hygiene advisories regarding blankets still apply.