കേരളത്തിലെ പച്ചപ്പും ജീവിതവും ഉല്‍സവങ്ങളും എന്തിനേറെ കെഎസ്ആര്‍ടിസിയുടെ ആന വണ്ടിവരെ കാണുന്നത് പറഞ്ഞറിയിക്കാനാകാത്ത ഫീലാണ്. എത്ര കണ്ടാലും മതിവരാത്ത കേരളത്തിന്‍റെ ആകാശക്കാഴ്ച്ചകള്‍ പകര്‍ത്താന്‍ യു.കെയിലെ ജോലി ഉപേക്ഷിച്ച് നാടുചുറ്റി അലയുന്ന ടെക്കിയെക്കുറിച്ചാണ് ഇനി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 'ട്രിപ് വിത്ത് എംപി' എന്ന വിലാസത്തില്‍ അറിയപ്പെടുന്ന മുജീബ് പടിക്കയുടെ ഓരോ വീഡിയോയുടെയും കാഴ്ച്ചക്കാര്‍ മില്യണുകളാണ്.