ai generated image

സിനിമാതാരങ്ങളെ പിന്തുടർന്ന് വിഡിയോ പകർത്തി ദ്വയാർഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യുട്യൂബർമാരെ തുറന്ന് കാട്ടി  സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. ഒരു സ്വകാര്യ ചടങ്ങിന് പോയപ്പോള്‍ സ്ത്രികളെ മോശമാക്കുന്ന തരത്തില്‍ വിഡിയോ എടുക്കുന്നവരെയാണ്്്് ശാലു തുറന്ന് കാട്ടുന്നത്. ഇവരില്‍ പലരും മാസ്ക് ഇട്ടാണ് വരുന്നതെന്നും അവരുടെ മുഖം കാണിക്കാന്‍ തയ്യാറാകാതെ സാരി മാറുന്നത് ഒപ്പിയെടുക്കാന്‍ നടക്കുവാണെന്നും ശാലു പറയുന്നു. 

ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയ കൊച്ചുപിള്ളാരെ പോലും വെറുതെ വിടാത്ത യൂട്യൂബ് ചാനലുകാര്‍ക്കെതിരെയും ശാലു പ്രതികരിക്കുന്നുണ്ട്. ശാലുവിന്‍റെ വിഡിയോയിക്ക് പിന്നാലെ യൂട്യൂബര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലൂടെ കാണിക്കുന്നുണ്ട്,  ‘മര്യാദയ്ക്ക് വിഡിയോ ഡിലീറ്റ് ചെയ്തോ, പണി കിട്ടും’ എന്നാണ് ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നത്. 

നേരത്തെ പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്ന രാജന്‍റെ വിഡിയോകൾ വൈറലായപ്പോൾ താരത്തിന്റെ വസ്ത്രധാരണം അടക്കം ചർച്ചയായിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ വൈകാരികമായി പ്രതികരിച്ചാണ് താരം രംഗത്ത് വന്നത്. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. കൈ കൂപ്പിയും കണ്ണ് നിറഞ്ഞുമാണ് താനിത് എഴുന്നതെന്ന ആമുഖത്തോടെയായിരുന്നു നടിയുടെ പ്രതികരണം.

ENGLISH SUMMARY:

still photographer Shalu Peyad regarding YouTubers who follow celebrities and share videos with suggestive titles on social media. These individuals are accused of capturing inappropriate footage, even of women and children, and engaging in body shaming practices.