കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയാണ് ഹെയ്‌ദി സാദിയ. ട്രാൻസ്മെൻ ആയ അഥർവ് മോഹനും ഹെയ്ദിയുമായുള്ള വിവാഹം വലിയ വാർത്തയായിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ സർജറിക്ക് ശേഷം താൻ ജീവിതത്തിൽ നേരിട്ട ചില സംഭവങ്ങളെക്കുറിച്ച് ഹെയ്ദി സാദിയ പറഞ്ഞ വാക്കുകളാണ് സൈബർ ഇടത്ത് വൈറൽ.
സർജറിക്ക് ശേഷം ഒരു വർഷത്തോളം താൻ ആന്റിയുടെ വീട്ടിലായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് തന്‍റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്ന് അറിയണമായിരുന്നുവെന്നാണ് ഹെയ്ദി സാദിയ പറയുന്നത്. ഗ്രാൻഡ് മദർ മുതൽ എല്ലാ സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും. കുളിക്കാൻ കയറുമ്പോൾ ഇവരെല്ലാം പിന്നാലെ വന്ന് കാണിക്കൂ, കാണിക്കൂ എന്നുപറഞ്ഞുവെന്നും ഹെയ്ദി സാദിയ പറയുന്നു.
‘എന്‍റെ സർജറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ഞാൻ എന്‍റെ ആന്റിയുടെ വീട്ടിൽ പോയി. വീട്ടിനടുത്തുള്ളയാളാണ്. അവിടെയുള്ള ഗ്രാൻഡ് മദർ മുതൽ എല്ലാ സ്ത്രീകൾക്കും അറിയേണ്ടത് എന്റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്നാണ്. കുളിക്കാൻ കയറുമ്പോൾ ഇവരൊക്കെ പിന്നാലെ വന്നു. അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്, എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു, എങ്ങനെ പറ്റുന്നു എന്നൊക്കെ പറഞ്ഞു. ഹെയ്ദി സാദിയ പറയുന്നു.