ലൈഫ്‌സ്റ്റൈൽ വ്ലോഗിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക് സൂര്യ. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതല്ലാതെ ഓർമ്മയില്ലെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് കാർത്തിക് വിവരിച്ചത്.
ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എൻ്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എൻ്റെ മുതുകിൽ തടവി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതാണ്,’ കാർത്തിക് പറയുന്നു.
കാർത്തിക്കിൻ്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഇന്നലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ കാർത്തിക് ചേട്ടൻ മൂന്നു വട്ടം തുമ്മി. ഉടനെ എന്നോട് വെള്ളമെടുത്ത് തരാൻ ആവശ്യപ്പെട്ടു. ഞാൻ വെള്ളമെടുത്ത് തിരിച്ച് വന്നപ്പോൾ കണ്ട കാഴ്ച കാർത്തിക് ചേട്ടൻ കുഴഞ്ഞുവീണു കിടക്കുന്നതാണ്. ഞാൻ ആകെ പേടിച്ചുപോയി. ഞാൻ വന്ന് പിടിച്ചപ്പോൾ എൻ്റെ ദേഹത്തേക്ക് തളർന്നുവീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാൻ അവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചുവരുത്തി. അവർ വന്നപ്പോഴും തളർന്ന അവസ്ഥയിലായിരുന്നു ചേട്ടൻ. കയ്യൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദ്ദിച്ചു തുടങ്ങിയത്.
കണ്ണ് തുറന്നുകൊന്നൊന്നുമല്ല ഛർദ്ദിച്ചത്. ഒരുപാട് തവണ ഛർദ്ദിച്ചു. ബോധമുണ്ടായിരുന്നില്ല,’ വർഷ പറഞ്ഞു. ഉടനെ എന്നെ എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിലിരുന്നും ഒരുപാട് തവണ ഛർദ്ദിച്ചു. അവിടെയെത്തിയ ശേഷം ഡ്രിപ്പിട്ടു. എൻ്റെ എക്സറേയും എക്കോയുമെല്ലാം എടുത്തു. ബ്ലഡ് ടെസ്റ്റും ചെയ്തു. തുമ്മുന്നതിനിടയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറി. അതുകൊണ്ട് കുറച്ചുസമയത്തേക്ക് ബ്രെയിനിലേക്കുള്ള ഓക്സിജൻ ഫ്ലോ കട്ടായി. അതുകാര്ണമാണ് ഞാൻ ഛർദ്ദിച്ചതും അബോധാവസ്ഥയിലായതും. അവസാനം ഛർദ്ദിച്ചപ്പോഴേക്കും തൊണ്ടപൊട്ടി ബ്ലഡുവരെ വന്ന് തുടങ്ങിയിരുന്നു.’ താൻ ശരിക്കും പേടിച്ചെന്നും ആശുപത്രിയിൽ പെട്ടെന്ന് എത്തിയെന്നും കാർത്തിക് പറയുന്നു.