എറണാകുളം കുമ്പളത്തു വന്നാല്‍ അംബാസഡേഴ്സ് റസിഡന്‍സില്‍ പ്രൗഡിയോടെ താമസിക്കാം. മുന്‍ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണിയുടെ കുമ്പളത്തെ വസതിയാണ് ഹോം സ്റ്റേ ആയി വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തത്.എപ്പോഴും സ്വാഗതം ചെയ്യാന്‍ ഇതുപോലെ പൂമുഖത്ത് വേണു രാജാമണി ഉണ്ടാവില്ല എന്നേ ഉള്ളു, അദ്ദേഹത്തിന്‍റെ വസതിയിലെ എല്ലാ സൗകര്യങ്ങളും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
വീട്ടുമുറ്റത്തിരുന്ന് കായലില്‍ ചൂണ്ടയിടാം. കായലില്‍ താല്‍ക്കാലികമായി തീര്‍ത്ത ഇരിപ്പിടങ്ങളില്‍ ഇരുന്ന് കാഴ്ചകള്‍ കാണാം. 15 വര്‍ഷം മുമ്പ് ദുബായ് കോണ്‍സുല്‍ ജനറല്‍ ആയിരിക്കുമ്പോള്‍ വാങ്ങിയതാണ് കായലോരത്തെ വസതി.
വര്‍ഷത്തില്‍ ഏറിയ സമയവും കുടുംബ സമേതം ഡല്‍ഹിയില്‍ താമസിക്കേണ്ടി വന്നതോടെയാണ് അംബാസിഡേഴ്സ് റസിഡന്‍സ് ഹോം സ്റ്റേ ആക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള്‍ വഴിയും അംബാസിഡേഴ്സ് റസിഡന്‍സ് ഇന്‍സ്റ്റ പേജ് വഴിയും ഇമെയില്‍ അയച്ചും താമസം ബുക്ക് ചെയ്യാം.