viral-reel-salary

TOPICS COVERED

ബാങ്ക് ഉദ്യോഗസ്ഥർക്ക് പ്രതിമാസം ഇൻ ഹാൻഡ് ആയി എത്ര രൂപയാകും ശമ്പളം ലഭിക്കുക? ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും കുറിച്ച്  27-കാരിയായ ആസ്ഥ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വളരെ വേഗമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. 

ബാങ്കിംഗ് രംഗത്തെ തന്റെ രണ്ടര വർഷത്തെ സേവനത്തിന് ശേഷം ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ആസ്ഥ വിഡിയോയിൽ വെളിപ്പെടുത്തിയത്. പ്രതിമാസം ഗ്രോസ് സാലറി ആയി 94000 രൂപ ലഭിക്കുന്നുണ്ടെന്ന് ആസ്ഥ പറയുന്നു. അതിൽ നിന്നും 14000 രൂപ നാഷണൽ പെൻഷനായി പിടിക്കുന്നുണ്ട്. 

ഇതിനുപുറമെ പെട്രോൾ, പത്രം, ടെലിഫോൺ, എന്റർടൈൻമെന്റ്, മെഡിക്കൽ എക്സ്പെൻസ് തുടങ്ങിയവയ്ക്കായി ബാങ്കിൽ നിന്നും പ്രത്യേക അലവൻസുകളും റീഇംബേഴ്സ്മെന്റുകളും ലഭിക്കുന്നുണ്ടെന്നും വിഡിയോയില്‍ പറയുന്നു. ശമ്പളവും ഈ ആനുകൂല്യങ്ങളും എല്ലാം ചേർത്തുവെച്ചാൽ വർഷത്തിൽ ഏകദേശം 12 ലക്ഷം രൂപയോളം ആണ് തനിക്ക് വേണ്ടി ബാങ്കിന് ചിലവാകുന്നതെന്നാണ് ആസ്ഥ വിശദീകരിക്കുന്നത്.. 

ബാങ്ക് പരീക്ഷകൾക്കും ബാങ്കിങ് മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമായതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും ഉഷാറായി. ഇതിനോടകം തന്നെ മൂവായിരത്തിലധികം ലൈക്കും ആയിരത്തിലധികം ഷെയറും ആസ്ഥയുടെ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Bank Officer Salary in India is a hot topic, with a recent Instagram video by a 27-year-old named Astha revealing her monthly in-hand earnings and benefits, sparking widespread discussion. Her video details her gross salary, deductions, and various allowances, offering valuable insights for aspiring banking professionals.