NewProject

AI Image

തന്‍റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പൂജാ ഭട്ട്. മാധ്യമപ്രവർത്തകൻ വികി ലാൽവാനിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ബോബി ഡിയോളുമായുള്ള ബന്ധത്തെക്കുറിച്ച് അവർ സംസാരിച്ചത്. വേർപിരിഞ്ഞെങ്കിലും ആ ബന്ധത്തെ ഇന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർക്കുന്നുവെന്നാണ് പൂജാ ഭട്ട് പറ‍ഞ്ഞത്. 'തീർച്ചയായും. അദ്ദേഹത്തെ സ്നേഹിക്കാതിരിക്കാൻ എന്താണ് കാരണം?' എന്നാണ് ബോബി ഡിയോളിനെക്കുറിച്ച് ചോദിച്ചപ്പോൾ പൂജാ ഭട്ട് പ്രതികരിച്ചത്.

'ജീവിതത്തിലെ അതിമനോഹരമായ ഒരു കാലഘട്ടമായിരുന്നു ആ ബന്ധം, ബോബി ഡിയോൾ അതുല്യനായ വ്യക്തിയുമായിരുന്നു' അതേസമയം, ബന്ധം അവസാനിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ച് പൊതുവേദിയിൽ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും പൂജാ ഭട്ട് വ്യക്തമാക്കി. “ഞങ്ങളുടെ ബന്ധം എന്തുകൊണ്ടാണ് അവസാനിച്ചതെന്ന് ഇന്ന് ഇരുന്ന് പറയുന്നത് ശരിയായ കാര്യമല്ല. ആ ബന്ധം ഉണ്ടായിരുന്നു. ഞങ്ങൾ ഒരിക്കലും അത് നിഷേധിച്ചിട്ടില്ല,” ജീവിതത്തിൽ മുന്നോട്ടുപോയ ശേഷവും പഴയ ബന്ധങ്ങളോടും നിലവിലെ ബന്ധങ്ങളോടും ബഹുമാനം പുലർത്തേണ്ടതിന്‍റെ ആവശ്യകതയും അവർ വ്യക്തമാക്കി.

ഇതിനിടെ, വേർപിരിയലിനെ വൈകാരിക പക്വതയോടെ സ്വീകരിക്കാൻ ചിലർക്കെങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ച് സൈക്കോതെറാപ്പിസ്റ്റും റീഹാബിലിറ്റേഷൻ കൗൺസിലറുമായ സോണൽ ഖംഗാരോട്ട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മുൻകാല ബന്ധങ്ങളെ വെറുപ്പിനേക്കാൾ, നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കാനുള്ള കഴിവ് വൈകാരിക പ്രോസസ്സിംഗ്, ആത്മബോധം, മാനസിക സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ്.

പലരും ദുഃഖത്തെയും നിരാകരണത്തെയും നേരിടുന്നതിന് പകരം കോപത്തിലും കുറ്റപ്പെടുത്തലുകളിലും കുടുങ്ങിപ്പോകാറുണ്ടെന്നും, എന്നാൽ വൈകാരികമായി പക്വതയുള്ളവർ നഷ്ടത്തെ അംഗീകരിച്ച് അതിൽ നിന്ന് പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു ബന്ധത്തെ “പാഴായ സമയം” എന്നതിലുപരി ജീവിതത്തിൽ പഠനവും അനുഭവങ്ങളും വളർച്ചയും സമ്മാനിച്ച ഒരു ഘട്ടമായി കാണാൻ കഴിയുമ്പോഴാണ് ആരോഗ്യകരമായ ഒരു വേർപിരിയൽ ഉണ്ടാകുന്നതും നമ്മള്‍ പക്വമായി ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കൂവെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാന്യതയും അതിരുകളും പ്രധാനമെന്ന് വിദഗ്ധർ വേർപിരിയലിന് ശേഷവും പഴയ പ്രശ്നങ്ങൾ പൊതുവേദികളിൽ ആവർത്തിച്ച് ചർച്ച ചെയ്യുന്നതും കുറ്റപ്പെടുത്തലുകളിലൂടെ ബന്ധം തുടർന്നുകൊണ്ടുപോകുന്നതും മാനസിക മുറിവുകൾ കൂടുതൽ ആഴത്തിലാക്കുമെന്ന് സോണൽ ഖംഗാരോട്ട് അഭിപ്രായപ്പെട്ടു. മറിച്ച്, വ്യക്തമായ വൈകാരിക അതിരുകളും ബഹുമാനപൂർവമായ ആശയവിനിമയവും നിലനിർത്തുന്നത് വ്യക്തികൾക്ക് മുന്നോട്ട് പോകാനും സ്വന്തം ജീവിതം പുനർനിർമിക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു. പ്രണയവും ബന്ധങ്ങളും ആരംഭിക്കും പോലെ തന്നെ പിരിയലുകളിലും ആ സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും അനിവാര്യമാണ്.

ENGLISH SUMMARY:

Pooja Bhatt Bobby Deol relationship details are now public as Pooja Bhatt opens up about her past love affair. She recalls the relationship with Bobby Deol with love and respect, highlighting it as a beautiful phase in her life.