Image Credit: instagram.com/aishu
ജീവിതത്തില്‍ തനിക്ക് ഏറെ വിശ്വസിച്ച പുരുഷനില്‍ നിന്നും ചതി നേരിട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. പെട്ടെന്ന് ആരോടും വീണു പോകുന്ന ആളല്ലാതിരുന്നിട്ട് കൂടി തനിക്ക് ആ ബന്ധം വേദന സമ്മാനിച്ചുവെന്നും അവര്‍ പറഞ്ഞു. 'ജീവിതത്തില്‍ എന്നെ ഒരു പുരുഷന്‍ ചതിച്ചിട്ടുണ്ട്. ആരോടും പെട്ടെന്ന് വീണുപോകുന്ന ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടു തന്നെയാണ് ആ ചതി കൂടുതല്‍ വേദനിപ്പിച്ചത്. ആ ബന്ധം അവസാനിച്ച ശേഷമാണ് കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞത്. ആ പെണ്‍കുട്ടി തന്നെ വന്ന് ' എനിക്ക് ഒരു കഥ പറയാനുണ്ട്' എന്ന് പറഞ്ഞു. എനിക്ക് അവളോട് ദേഷ്യമൊന്നും തോന്നിയില്ല. കാരണം അത് അവളുടെ തെറ്റല്ലായിരുന്നു'- ഐശ്വര്യ ലക്ഷ്മി പറഞ്ഞു. Also Read: 'ആ വസ്ത്രമിട്ട് ചെന്നിറങ്ങേണ്ടത് പാരിസിൽ അല്ല പഴവങ്ങാടിയിൽ ആണെന്നത് ഞാൻ മറന്നു'; ഐശ്വര്യ ലക്ഷ്മി
ഇടക്കാലത്ത് തന്നെക്കുറിച്ചെന്ന പേരില്‍ യൂട്യൂബ് ചാനലില്‍ വന്ന വെളിപ്പെടുത്തലിലും അവര്‍ തുറന്ന് സംസാരിച്ചു. തന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം മാതാപിതാക്കള്‍ വാങ്ങിയിരുന്നുവെന്നാണ് ആ വിഡിയോയില്‍ പറഞ്ഞത്. വിഡിയോ കണ്ടിട്ട് 'നിങ്ങളുടെ കയ്യില്‍ എവിടെ നിന്നാണ് ഒരു കിലോ സ്വര്‍ണം? അപ്പോള്‍ തന്നെ മനസിലാക്കണ്ടേ അയാള്‍ സ്വന്തമായി പറഞ്ഞുണ്ടാക്കിയതാണെന്ന്'- എന്നായിരുന്നു അച്ഛനോട് ചോദിച്ചതെന്നും താരം വെളിപ്പെടുത്തി.
തന്നെ കുറിച്ചുള്ള എല്ലാ ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും അച്ഛനാണ് ആദ്യം കാണുന്നതെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ യൂട്യൂബ് കാണലാണ് അച്ഛനിപ്പോള്‍ ചെയ്യുന്നതെന്നും ഐശ്വര്യ പറയുന്നു. ആലപ്പി അഷ്റഫായിരുന്നു അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ കുടുംബത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയത്. ഐശ്വര്യലക്ഷ്മിയുടെ മാതാപിതാക്കള്‍ അവരുടെ വിവാഹത്തിനായി ഒരു കിലോ സ്വര്‍ണമടക്കമുള്ളവ കരുതിയിരുന്നുവെന്ന് താരത്തിന്‍റെ ബന്ധു വെളിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താരം വാങ്ങിക്കൊടുത്ത സാരി വരെ അമ്മ നിരസിച്ചുവെന്നും ഐശ്വര്യ സിനിമയെ ഒരുപാട് സ്നേഹിക്കുമ്പോഴും അവരുടെ മാതാപിതാക്കള്‍ അത്രത്തോളം സിനിമയെ വെറുക്കുന്നുണ്ടെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞിരുന്നു.