സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയെ കുറിച്ചുള്ള കുറിപ്പുകള്‍. ആസിഫ് അലിയുടെ 40–ാം ജന്മദിനത്തില്‍ പിറന്നാൾ ആശംസ നേർന്ന് ഭാര്യ സമയുടെ മാതാവ് മുംതാസ് ആസാദാണ് സോഷ്യൽ മീഡിയയിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചത്.
ഫെബ്രുവരി നാലിനായിരുന്നു നടൻ ആസിഫ് അലിയുടെ 40–ാം ജന്മദിനം. കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിന് പകരമാകാത്ത സ്‌നേഹമേ... ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമാണ്, ആസിഫ് എന്നാണ് മാതാവ് മുതാംസ് കുറിച്ചത്. ഒപ്പം ആസിഫിനൊപ്പമുള്ള മനോഹരമായ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
'മകനാകണമെങ്കിൽ മകനായി ജനിക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല... കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിന് പകരമാകാത്ത സ്‌നേഹമേ... ആയിരം നക്ഷത്രങ്ങൾ വിണ്ണിൽ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമെ, വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിത വിജയം എന്നും നിറഞ്ഞു നിൽക്കാൻ പ്രാർഥനകളോടെ, ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ' ഇങ്ങനെയാണ് മുംതാസ് കുറിച്ചത്.
ഈ പോസ്റ്റിന് താഴെ ആസിഫ് അലി ഉൾപ്പെടെ ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. മുംതാസ് ഒരു എഴുത്തുകാരിക്കൂടിയാണ്. 'പ്രണയം നമ്മോട് പലതും പറയും' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.