നൂറില്‍ താഴെ മാത്രം ഫോളോവേഴ്സ് ഉള്ള ഒരു പ്രൈവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട്. ജെൻസി കിഡ്സിന്‍റെ ആരും കാണാത്ത മറ്റൊരു ലോകം. ഫിൻസ്റ്റ അഥവാ ഫിൻസ്റ്റഗ്രാം എന്നാണ് ജെൻ സി ഈ അക്കൗണ്ടിന് നൽകിയിരിക്കുന്ന പേര്. ഫേക്ക് ഇൻസ്റ്റഗ്രാം ചുരുങ്ങിയാണ് ഫിൻസ്റ്റയായത്, പക്ഷേ സംഭവം ഫേക്കല്ല... ജെൻസിയുടെ ആരും കാണാത്ത ഒരു റിയല്‍ വേള്‍ഡാണിത്.
ആയിരവും രണ്ടായിരവുമൊക്കെ ഫോളോവേഴ്സുള്ള ആ മെയിൻ അക്കൗണ്ട് മാത്രമല്ല ജെൻസിക്കുള്ളത്. 50 മുതൽ 100 പേര്‍ വരെ മാക്സിമം ഫോളോവേഴ്സുള്ള ഒരു ഫിൻസ്റ്റഗ്രാം അക്കൗണ്ട് കൂടി അവര്‍ക്കുണ്ട്. ആർക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള യൂസർ നെയിമാകും ഈ അക്കൗണ്ടിന് നല്‍കുക.
ബന്ധുക്കള്‍ക്കു നാട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമൊന്നും ഫിൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അടുത്ത കൂട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും മാത്രം പ്രവേശനം. തങ്ങളെ ജഡ്ജ് ചെയ്യാത്ത ആള്‍ക്കാരെയാണ് ജെന്‍സി ഉദ്ദേശിക്കുന്നത്. ഫിന്‍സ്റ്റഗ്രാമില്‍ അവര്‍ ഉള്ളത് ഉള്ളതുപോലെ പോസ്റ്റ് ചെയ്യും... ഒരു മയവും കാണില്ല, കാരണം ഇത് അവരുടെ റിയല്‍ വേള്‍ഡാണ്.
മോശം സെൽഫികൾ ഇട്ടാല്‍ ഇവിടെ ആരും ചോദിക്കില്ല. ഫിൽട്ടറുകളില്ലാത്ത ഫോട്ടോസ് ഒരു നാണക്കേടും കൂടാതെ പോസ്റ്റ് ചെയ്യാം. പിന്നെ വളരെ പ്രൈവറ്റായുള്ള ചാറ്റുകള്‍ക്ക് ഫിൻസ്റ്റഗ്രാമാണ് ബെസ്റ്റ് ഓപ്ഷന്‍ എന്നാണ് ജെന്‍സിയുടെ പക്ഷം.