AI IMAGE
മഴവിൽ മനോരമയിലെ ഏറെ ജനപ്രിയമായ ആക്ഷേപഹാസ്യ സീരിയലാണ് മറിമായം. 'മറിമായ'ത്തിന്റെ ഒരു എപ്പിസോഡിൽ പുതിയ തലമുറയുടെ ചില പ്രയോഗങ്ങളെപ്പറ്റി രസകരമായി ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ വൈറലായ ആ എപ്പിസോഡിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ.
റിലേഷൻഷിപ്പ്സിലെ ചില നവകാലപ്രയോഗങ്ങളെപ്പറ്റിയാണ് അദ്ദേഹം അക്കമിട്ട് പറയുന്നത്. ടുകെ കിഡ്സിൽ പലർക്കും നന്നായി അറിയുകയും മറ്റുള്ളവർക്ക് തീരെ അറിയാതിരിക്കുകയും ചെയ്യുന്ന പുതിയ പ്രയോഗങ്ങളിങ്ങനെയാണ്.
1. ക്യാറ്റ് ഫിഷിംഗ് ( catfishing)
ഇൻസ്റ്റയിലും എഫ്ബിയിലും ഡേറ്റിംഗ് ആപ്പുകളിലും വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ആളുകളെ റിലേഷൻഷിപ്പിലേക്ക് ആകർഷിക്കുന്ന രീതി !
വ്യാജനെ ശരിക്കും മനസ്സിലാക്കുമ്പോഴുള്ള ട്രോമ ആലോചിച്ചു നോക്കൂ!
2. ഗോസ്റ്റിംഗ് ( ghosting)
രണ്ടുപേർ തമ്മിലുള്ള റിലേഷൻഷിപ്പിൽ ഒരാൾ പെട്ടെന്നൊരു കാരണവും പറയാതെ, ഒന്നും മിണ്ടാതെ ബന്ധം വിച്ഛേദിച്ച് പോവുക !
എന്തെളുപ്പം !
ഒരു കാരണവും ആരോടും ബോധിപ്പിക്കേണ്ടതില്ല!
തേയ്പ്പിന്റെ ഒരു അത്യന്താധുനിക വേർഷൻ!
3. സ്റ്റാഷിംഗ് ( stashing)
റിലേഷൻഷിപ്പിൽ ഒരാൾ മറ്റേയാളോട് വളരെ ആക്റ്റീവ് ആയി ഇടപെടും .
പക്ഷേ തങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ നിന്നെല്ലാം ആ ബന്ധം ബോധപൂർവം മറച്ചുവയ്ക്കും !
മറ്റേയാളെ നമുക്ക് വേണ്ടപ്പെട്ട ആരും അറിയരുത് !
ആരുമറിയാതെ ഒരു ബന്ധം കാഷ്യലായി കൊണ്ടുപോകുന്ന വഴി !
4. മൈക്രോ ചീറ്റിംഗ് ( micro cheating)
ഒരു ബന്ധത്തിൽ തുടരുമ്പോൾത്തന്നെ ആ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി വൈകാരികമായും ശാരീരികമായും ഒരു രഹസ്യബന്ധം കൂടി സ്ഥാപിയ്ക്കുക , മെസ്സേജുകൾ അയക്കുക.
5. ബെഞ്ചിംഗ് ( Benching)
മറ്റൊരാൾക്ക് പൂർണ്ണമായ ഒരു ഉറപ്പും കൊടുക്കാതെ റിലേഷൻഷിപ്പിൽ അയാളെ ഒരു ബാക്ക് അപ്പ് എന്ന നിലയ്ക്ക് വെയിറ്റിംഗിൽ നിർത്തിയിരിക്കുക!
എത്ര ദയനീയമാണ് ആ നിസ്സഹായന്റെ അവസ്ഥ എന്നാലോചിച്ചു നോക്കൂ!
തന്നെ സ്വീകരിക്കുമോ ഇല്ലയോ അതോ സ്വീകരിച്ചോ എന്നൊന്നുമറിയാത്ത അവസ്ഥ!
6. ബ്രെഡ്ക്രംബിംഗ് ( breadcrumbing)
വല്ലാത്തൊരു ചതിയാണ്!
ഒരാൾക്ക് ഇടയ്ക്കിടെ മെസ്സേജുകൾ അയച്ചും അയാളോട് സല്ലപിച്ചും എന്നാൽ യാതൊരു കമ്മിറ്റ്മെൻ്റും നൽകാതെ അയാളിൽ ഒരു താല്പര്യം വളർത്തി അയാളെ അങ്ങനെ എയറിൽ നിർത്തുക!
ഒരു സദുദ്ദേശവും ഇല്ലാത്ത പ്രവൃത്തി !
7. സിറ്റുവേഷൻഷിപ്പ് ( situationship)
വ്യക്തമായി നിർവചിക്കപ്പെടാത്ത ഒരു വെറും ബന്ധം !
റൊമാൻസും സെക്സും ഒക്കെ കണ്ടേയ്ക്കാം , പക്ഷേ നോ സീരിയസ്നസ് !
ഇടയ്ക്ക് ഒരാൾ കൂടുതൽ ക്ലാരിറ്റി ആവശ്യപ്പെട്ടാൽ തീർന്നു!
8.സ്ലോ ഫെയ്ഡ് ( slow fade)
ആശയ വിനിമയവും സാന്നിധ്യവും ഒക്കെ ക്രമേണ ക്രമേണ കുറച്ച്, ഒരാൾ ഒരു റിലേഷൻഷിപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ സാവധാനം അവസാനിപ്പിക്കുന്ന രീതി!
മറ്റേയാൾക്ക് എന്താണ് അവസ്ഥ എന്നതിനെക്കുറിച്ച് ഒരു ക്ലാരിറ്റിയും ഉണ്ടാവില്ല!
9. ഓപ്പൺ റിലേഷൻഷിപ്പ് ( open relationship)
റിലേഷൻഷിപ്പിൽ ഉള്ള രണ്ട് വ്യക്തികൾ പരസ്പരം സമ്മതിച്ചു തന്നെ മറ്റു വ്യക്തികളുമായി റൊമാൻറിക്കും സെക്ഷ്വലും ആയ ബന്ധം സ്ഥാപിക്കൽ !
വ്യക്തിപരമായ ആവശ്യങ്ങളും അതിരുകളും ഇവിടെ പരസ്പരം ബഹുമാനിക്കപ്പെടുന്നുവത്രെ !
10. സെക്സ്റ്റിംഗ് ( sexting)
മൊബൈലിലൂടെ സെക്സ് ചാറ്റ്, ദൃശ്യങ്ങൾ കൈമാറൽ തുടങ്ങിയ രീതി.
പരസ്പരം വളരെ അകലെ ആയിരിക്കുമ്പോഴുള്ള ബന്ധങ്ങളിലും ഇൻ്റിമസി നിലനിർത്താൻ ആഗ്രഹിക്കുന്ന ബന്ധങ്ങളിലും സംഭവിക്കുന്നത്.
11. സാപ്പിയോസെക്ഷ്വൽ ( sapio sexual)
വൈകാരികമായും ശരീരികവുമായുള്ള ആകർഷണത്തിനപ്പുറം ഒരാളുടെ ഇന്റലിജൻസ് മറ്റൊരാൾക്ക് ആകർഷണീയമാവുക !
ചുരുക്കത്തിൽ ബുദ്ധിമാന്മാരോടും ബുദ്ധിമതികളോടും തോന്നുന്ന ആകർഷണം !
12. കിറ്റൻ ഫിഷിംഗ് ( kittenfishing)
ക്യാറ്റ് ഫിഷിംഗിൻ്റെ ഒരു ലളിതമായ വേർഷൻ!
ഇല്ലാത്ത ഗുണഗണങ്ങൾ പൊലിപ്പിച്ചു കാട്ടിയും ഫോട്ടോ എഡിറ്റ് ചെയ്തത് സൗന്ദര്യം വർദ്ധിപ്പിച്ചു കാട്ടിയും പങ്കാളിയെ ആകർഷിക്കുന്ന രീതി!
13 . ടെക്സലേഷൻഷിപ്പ് ( texslationship)
നേരിട്ടുള്ള യാതൊരു ബന്ധവുമില്ലാതെ മെസ്സേജുകളിലൂടെ മാത്രം അഥവാ ഡിജിറ്റൽ കമ്മ്യൂണിക്കേഷനിലൂടെ മാത്രം പോകുന്ന റിലേഷൻഷിപ്പ് !
14. മൂണിംഗ് ( Mooning)
ഫോൺ Do not disturb മോഡിൽ ഇട്ട് ഒരാൾ അറിയാതെ അയാളെ ഒഴിവാക്കുന്ന രീതി!
15 . ഓർബിറ്റിംഗ് ( Orbiting)
സംഭവം വളരെ രസകരമാണ്.
ഒരാളുമായി നേരിട്ടുള്ള എല്ലാ കമ്മ്യൂണിക്കേഷനും നിർത്തിയ ശേഷം അയാളുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, അയാളെ ഫോളോ ചെയ്യുക, അയാളുടെ സ്റ്റോറികൾ സ്ഥിരമായി കാണുക തുടങ്ങിയ കലാപരിപാടികൾ ! എന്താണല്ലേ റിലേഷൻഷിപ്പുകളിലെ പുതിയ കണ്ടുപിടുത്തങ്ങൾ!.
റിലേഷൻഷിപ്പുകൾ നീണാൾ വാഴട്ടെയെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് രസകരമായ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.