സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തിളക്കത്തില്‍ മനോരമ ന്യൂസും മഴവില്‍ മനോരമയും. വാര്‍ത്തേതര പരിപാടിയുടെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം മനോരമ ന്യൂസിന്‍റെ ഷാനി പ്രഭാകരനാണ്. പെണ്‍താരം എന്ന പരിപാടിയുടെ അവതരണത്തിനാണ് ഷാനിക്ക് പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്കാരം.
മികച്ച ആനുകാലിക പരിപാടിക്കുള്ള പുരസ്കാരം മനോരമ ന്യൂസിന്‍റെ നാട്ടുസൂത്രം നേടിയപ്പോള്‍ മികച്ച വിനോദ പരിപാടിക്കുള്ള പുരസ്കാരം മഴവില്‍ മനോരമയിലെ മറിമായത്തിനാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുതാണ് ഈ പുരസ്കാരങ്ങള്‍. മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ENGLISH SUMMARY:
Malayala Manorama Online News and Mazhavil Manorama have shone brightly at the Kerala State Television Awards. Manorama News's Shani Prabhakaran received the award for Best Non-Fiction Presenter for her show 'Pennu Tharam', while Manorama News's 'Naattusutram' won for Best Current Affairs Program and Mazhavil Manorama's 'Marimayam' bagged the award for Best Entertainment Program.