birnani

അംഗന്‍വാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്ത കുരുന്ന് അമ്മയോട് ഒരു പരാതിയുമായെത്തി, കൂടെ ഒരു ആവശ്യവും അറിയിച്ചു. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും അംഗന്‍വാടിയില്‍ നല്‍കാന്‍ നടപടി വേണമെന്നതാണ് കുട്ടിക്കുറുമ്പന്‍റെ ആവശ്യം. ഇത് വിഡിയോയാക്കി അമ്മ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വൈറല്‍.

നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നു. കമന്‍റ് ബോക്സിലും കുഞ്ഞിന്‍റെ ആവശ്യം ന്യായമാണ് എന്ന അഭിപ്രായങ്ങളാണ് വന്നുനിറയുന്നത്. ‘അധികാരികളെ ഈ കുഞ്ഞിന്‍റെ പരാതി എത്രയും വേഗം പരിഹരിക്കണം’, ‘ആ മകനെ കുറ്റം പറയാൻ പാടില്ല കാരണം ഉപ്പുമാവിന്‍റെ കാലമൊക്കെ പോയി ടീച്ചറെ’, ‘കൊച്ചുങ്ങളെന്തെങ്കിലും ആഗ്രഹം പറഞ്ഞാ നമ്മളതങ്ങട്ട് നടത്തി കൊടുക്കണം അല്യോ’ എന്നുതുടങ്ങി കമന്‍റുകള്‍ നീളുകയാണ്.

അതിനിടെ ‘മന്ത്രിയപ്പൂപ്പൻ ഇത് കേൾക്കുന്നുണ്ടോ’ എന്ന കമന്‍റുമുണ്ട്. ജയിലിൽ കുറ്റവാളികൾക്ക് മട്ടണ്‍ ബിരിയാണിയും ചിക്കനുമൊക്കെ കൊടുക്കാമെങ്കിൽ കൊച്ചു കുട്ടികൾക്ക് ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. അവന്‍ ചോദിച്ചത് ന്യായമായ കാര്യമാണ് എന്നാണ് ഭൂരിഭാഗം കമന്‍റുകളും.

ENGLISH SUMMARY:

Tired of eating upma at the Anganwadi, a little one came to his mother with a complaint—along with a special request. He wanted action to be taken to replace upma with biriyani and fried chicken at the Anganwadi.