ആർജെ മഹ്‍വാഷിനെ അണ്‍ഫോളോ ചെയ്തതിന് ശേഷം മറ്റൊരു യുവതിക്കൊപ്പമുള്ള ഇന്ത്യന്‍ സ്പിന്നര്‍ യുസ്‍വേന്ദ്ര ചഹലിന്‍റെ വിഡിയോ വൈറല്‍. മുന്‍ ബിഗ്ബോസ് താരവും സ്പോര്‍ട്സ് പ്രസന്‍റുമായ ഷെഫാലി ബഗ്ഗയാണ് ചഹലിനൊപ്പമുള്ളത്. റസ്റ്റോറസിന്‍റില്‍ നിന്നും ഇരുവരും ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചഹലും മഹ്‍വാഷും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ വിഡിയോ.
നീല നിറത്തിലുള്ള സ്ട്രെയിറ്റ് ഫിറ്റ് പാന്‍റിനൊപ്പം കറുത്ത ഷർട്ട് ധരിച്ചാണ് ചഹലില്‍ വിഡിയോയിലുള്ളത്. ഗ്ലാസും മാസ്കും ധരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ബോഡികോൺ ഡ്രസ്സാണ് ബാഗയുടെ വസ്ത്രം. എവിടെയാണ് ഇരുവും എന്നതിനെ പറ്റി വ്യക്തയില്ല. നിരവധി പേര്‍ ഇരുവര്‍ക്കുമൊപ്പം വിഡിയോയില്‍ കാണാം.
ദിവസങ്ങള്‍ക്ക് മുന്‍പ് ചഹലും മഹ്‌വാഷും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് വിഡിയോ പുറത്ത് വന്നത്. ധനശ്രീ വർമ്മയിൽ നിന്ന് വേർപിരിയുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തതിനുശേഷം ചഹലും മഹ്‌വാഷും ഇടയ്ക്കിടെ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരുടെയും ബന്ധത്തെ പറ്റി ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അണ്‍ഫോളോ ചെയ്താണ് ആരാധകരെ സംശയത്തിലാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം മഹ്‍വാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ചഹലിനുള്ള മറുപടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. കാറിനുള്ളിലിരുന്ന് മുടി ഒതുക്കി വെക്കുന്ന വീഡിയോയാണ് മഹ്‍വാഷ് പങ്കുവെച്ചത്. 90 ശതമാനം സമയത്തും ഞാന്‍ മുടി ഒതുക്കുന്നു. ബാക്കി സമയം ജീവിതം ശരിയാക്കുന്നു എന്നാണ് വിഡിയോയില്‍ പറയുന്നു. ഇത് ചഹലിനോടാണോ പറയുന്നതെന്ന് പലരും പോസ്റ്റിന് താഴെ കമന്‍റിട്ടിട്ടുണ്ട്.