ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഡല്‍ഹിയില്‍ ഒപ്പുവച്ചത് വാഹനവിപണിയെ ടോപ് ഗിയറിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. . യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ വില കുറയും. 96 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരു വയില്ല. യൂറോപ്യന്‍ കാറുകളുടെ വില കുത്തനെ കുറയും.
Also Read: ബിഎംഡബ്ല്യുവിനും ബെൻസിനും ഇളവ്; വാഹന വിപണിയിൽ വിപ്ലവം
യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ 27 രാജ്യങ്ങളിലെ വിപണികളിലേക്ക് കുറഞ്ഞ തീരുവയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എത്തിക്കാനാവും. ഇന്ത്യയില്‍ നിന്നും യൂറോപിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങള്‍ക്കും യൂറോപില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുന്ന വാഹനങ്ങള്‍ക്കും തീരുവയില്‍ ഇളവുകള്‍ ലഭിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ വാഹനങ്ങളുടെ ഇറക്കുമതി തീരുവ 110% ത്തില്‍ നിന്നും 10ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരും. 27000 ഡോളിന്(25 ലക്ഷം രൂപ) മുകളില്‍ വിലയുള്ള കാറുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ 30-35% ആക്കി കുറക്കും. അഞ്ചു വര്‍ഷംകൊണ്ട് ഈ വിഭാഗത്തിന്റെ തീരുവ പത്തു ശതമാനമാക്കി കുറക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയിലേക്ക് പ്രതിവര്‍ഷം ഇറക്കുമതി ചെയ്ത ശേഷം കൂട്ടി യോജിപ്പിക്കുന്ന കാറുകള്‍ ഇറക്കുമതി ചെയ്യാനാവും. 15000 യൂറോയിലും(ഏകദേശം 16 ലക്ഷം രൂപ) കൂടുതല്‍ വിലയുള്ള വാഹനങ്ങളായിരിക്കും ഇവ. ഇവയുടെ തീരുവ 16.5 ശതമാനത്തില്‍ നിന്നും 8.25 ശതമാനത്തിലേക്ക് കുറക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൂടുതല്‍ യൂറോപ്യന്‍ ആഡംബര വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് ഉറപ്പിക്കാം. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ പാര്‍ട്‌സുകളുടെ നികുതി 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.