benz-1-

TOPICS COVERED

ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡായ മെഴ്‌സിഡിസ് ബെന്‍സ് കൊച്ചിയില്‍ ഡ്രീം ഡേയ്‌സ് ഫെസ്റ്റിവല്‍ ഒരുക്കി. ബെന്‍സിന്‍റെ എസ്‌യുവികളുടേയും, സെഡാന്‍ മോഡലുകളുടേയും പ്രവര്‍ത്തനക്ഷമതയും, പ്രകടനക്ഷമതയും, സുരക്ഷാ ആഡംബര സംവിധാനങ്ങളും മനസിലാക്കിത്തരുന്നതായിരുന്നു ഈ എക്‌സിപീരിയന്‍സ്.

benz-03

കൊച്ചിയിലെ കിന്‍ഫ്ര ഇന്‍ഫോ പാര്‍ക്ക് ഗ്രൗണ്ടിലായിരുന്നു ഡ്രീം ഡേയ്‌സ് ഫെസ്രറ്റിവല്‍ ഒരുക്കിയത്. മേഴ്‌സിഡീസ് ബെന്‍സ് ഡീലറായ കോസ്റ്റല്‍ സ്റ്റാര്‍ മെഴ്‌സിഡീസ് ആണ് ഇത് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും, ഉപഭോക്താക്കള്‍ക്കും വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ആയിരുന്നു ഇത് സംഘടിപ്പിച്ചത്. മോട്ടോര്‍സ്പോട്സ് രംഗത്തെ പരിചയസമ്പന്നരുടെ മേല്‍നോട്ടത്തിലാണ് ഈ  എക്‌സ്‌പീരിയന്‍സ് ട്രാക്കും വേദിയും ഒരുക്കിയത്. ബെന്‍സിന്‍റെ എഎംജി മോഡലുകളും, മൈബാക്ക് മോഡലും ഉള്‍പ്പടെ എല്ലാ വാഹനങ്ങളേയും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

benz-04

ആറുമാസത്തോളം പ്ലാന്‍ ചെയ്‌ത നടത്തുന്ന ഒരു പരിപാടിയായിരുന്നെന്ന്  കോസ്റ്റല്‍ സ്റ്റാര്‍ മാനോജിങ് ഡയറക്ടര്‍ തോമസ് അലക്‌സ് വ്യക്‌തമാക്കി. മേഴ്‌സിഡീസ് ബെന്‍സിന്‍റെ യഥാര്‍ത്ഥ പെര്‍ഫോമന്‍സ് എങ്ങനെയെന്ന് അനുഭവിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ഡ്രീം ഡേയ്‌സ് ഒരുക്കിയതെന്നും അദേഹം പറഞ്ഞു.

benz-02

ഏവരുടേയും ശ്രദ്ധാകേന്ദ്രം ജി വാഗണായിരുന്നു. പ്രത്യേകം ക്യുറേറ്റ് ചെയ്തതിരുന്നു. 250 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 32 ഡിഗ്രി അപ്രോച്ച് ആഗിളിലും എങ്ങനെ പ്രവര്‍ത്തിക്കും എന്നത് കൃത്യമായി മനസിലാക്കിത്തരും വിധംമായിരുന്നു പ്രദര്‍ശനം. അതേപോലെ ജിവാഗണിന്‍റെ 360 ഡിഗ്രി ജി ടേണ്‍ എല്ലാവരിലും  കൗതകമുയര്‍ത്തി. സെഡാന്‍ മോഡലുകളുടെ ഹാന്‍ഡ്‌ലിങ്, സ്റ്റെബിലിറ്റി, എബിസ് ബ്രേക്കിങ് ഇവ മനസിക്കിത്തരുന്ന ഡ്രൈവുകള്‍, എസ്‌യുവികളുടെ ഓഫ്‌റോഡ് ക്ഷമത എങ്ങനെയെന്ന് കൃത്യമായി അനുഭവിക്കാന് കഴിഞ്ഞു. ഫോര്‍ മാറ്റിക് സസ്പെന്‍ഷന്‍, ആക്സിലുകളുടെ പ്രവര്‍ത്തനം,  ഹില്‍ ഡസന്‍റ് , എന്നിങ്ങനെ വാഹനത്തിലുള്ള സംവിധാനങ്ങള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്നിങ്ങനെയുള്ള ഡമോയും ഒരുക്കി. എത്ര ചരിവിലൂടെ വാഹനത്തെ കൊണ്ടുപോകാന്‍ കഴിയുമെന്നും ഇവിടെ തയ്യാറിക്കിയ ട്രാക്കിലുടെ മനസിലാക്കാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ ബെന്‍സ് മോഡലുകളെ അടുത്തറിയാനുള്ള ഒരനുഭമായിരുന്നു ഡ്രീം ഡെയ്‌സ്  ഫെസ്റ്റിവല്‍.

benz-01
ENGLISH SUMMARY:

Mercedes Benz Dream Days Festival was organized in Kochi to showcase the performance and features of Mercedes Benz vehicles. This event provided an opportunity to experience the luxury and capabilities of Mercedes Benz SUVs and sedans.