Table-01
  • സെപ്റ്റംബര്‍ 22 മുതല്‍ വാഹന വില കുറയും
  • പാട്‌സുകൾക്കും, ടയറുകള്‍ക്കും വില കുറയും
  • ആഡംബര കാറുകൾക്ക് 10 ലക്ഷം രൂപ വരെ കുറയും

ഇന്ത്യൻ വാഹന വിപണിയെ മാറ്റിമറിക്കാൻ ശേഷിയുള്ള സുപ്രധാനമായൊരു നികുതി പരിഷ്കാരത്തിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി (ചരക്കുസേവനനികുതി) ഘടന വാഹനങ്ങളുടെ വിലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിലവിലുള്ള 12%, 28% സ്ലാബുകൾ ഒഴിവാക്കി 5%, 18%, 40% എന്നിങ്ങനെ മൂന്ന് പുതിയ സ്ലാബുകൾ അവതരിപ്പിച്ചതോടെ സാധാരണക്കാർ മുതൽ ആഡംബര വാഹനങ്ങൾ വാങ്ങുന്നവർക്ക് വരെ ഇതിന്‍റെ പ്രയോജനം ലഭിക്കും.

Table-Car-02

സാധാരണക്കാർക്ക് വൻ ആശ്വാസമാണ് പുതിയ നിരക്ക്. ചെറിയ കാറുകൾക്കും ബൈക്കുകൾക്കും വില കുറയും , ചെറിയ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതാണ് പ്രധാന കാരണം.

 കാറുകൾ ഏതൊക്കെ? 

Table-Car-01

1200 സിസിയിൽ താഴെയുള്ള പെട്രോൾ, എൽപിജി, സിഎൻജി കാറുകൾക്കും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്കും (4 മീറ്ററിൽ താഴെ നീളമുള്ളവ) നിലവിൽ 28% ജിഎസ്‌ടിയും അതോടൊപ്പം 1മുതല്‍ 3% വരെ സെസ്സും ഉണ്ടായിരുന്നു. എന്നാല്‍ 22 മുതല്‍ 10% നികുതിയിളവ് ലഭിക്കും. മാരുതി സ്വിഫ്റ്റ്, വാഗൺ ആർ, ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വില കാര്യമായി കുറയും.

ഇരുചക്രവാഹനങ്ങൾ: 

350 സിസിയോ അതിൽ താഴെയോ എൻജിൻ ശേഷിയുള്ള ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ജിഎസ്ടിയും 18 ശതമാനമായി കുറയും. ഹീറോ , ഹോണ്ട , ബജാജ് , റോയൽ എൻഫീൽഡ് ക്ലാസിക് 350 തുടങ്ങിയ മോഡലുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

ആഡംബര വാഹനങ്ങൾക്കും വില കുറയും; കാരണം ഇതാണ് 

പുതിയ ഘടനയിൽ വലിയ കാറുകൾക്കും എസ്‌യുവികൾക്കും 40% എന്ന ഉയർന്ന സ്ലാബ് കണ്ടു ആശങ്കപ്പെടേണ്ടതില്ല. യഥാർത്ഥത്തിൽ ഇത് ആഡംബര വാഹനങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നത്. നിലവിൽ 4 മീറ്ററിൽ കൂടുതൽ നീളവും ഉയർന്ന എഞ്ചിൻ ശേഷിയുമുള്ള വാഹനങ്ങൾക്ക് 28% ജിഎസ്ടിക്ക് പുറമെ 22% വരെ കോമ്പൻസേഷൻ സെസ്സും ചുമത്തിയിരുന്നു. ഇത് മൊത്തം നികുതി ഭാരം ഏകദേശം 50% വരെയാക്കിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം കോമ്പൻസേഷൻ സെസ് പൂർണ്ണമായും ഒഴിവാക്കി 40% എന്ന ഒറ്റ നികുതി മാത്രമാണ് ഈടാക്കുക. ഫലത്തിൽ, മൊത്തം നികുതിയിൽ ഏകദേശം 10 ശതമാനത്തിന്റെ കുറവാണ് വരുന്നത്. ഹ്യുണ്ടായ് , മഹീന്ദ്ര , ടൊയോട്ട  പോലുള്ള എസ്‌യുവികൾക്കും ആഡംബര കാറുകൾക്കും ഇത് വില കുറയ്ക്കും.

Table-Bikes

350 സിസിക്ക് മുകളിലുള്ള പ്രീമിയം ബൈക്കുകളായ റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം ഡ്യൂക്ക് 390 എന്നിവയും 40% സ്ലാബിലേക്ക് വരുമെങ്കിലും സെസ് ഒഴിവാക്കുന്നത് ഇവയുടെ വിലയിലും കുറവുണ്ടാകും.

ഇലക്ട്രിക് വാഹനങ്ങൾ: നികുതിയിൽ മാറ്റമില്ല, 5% ജിഎസ്ടി തുടരും.

*വാണിജ്യ വാഹനങ്ങൾ: ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയവയുടെ ജിഎസ്ടി 28  ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.

*  ഓട്ടോ പാർട്‌സുകൾ: എല്ലാത്തരം ഓട്ടോമൊബൈൽ പാർട്സുകൾക്കും 18% എന്ന ഏകീകൃത ജിഎസ്ടി       ബാധകമാകും.

* ടയറുകള്‍ക്കും വില കുറയും

ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

വാഹനത്തിന്റെ എക്സ്-ഷോറൂം വില കുറയുന്നതോടെ അതിനെ അടിസ്ഥാനമാക്കി കണക്കാക്കുന്ന റോഡ് ടാക്സ്, ഇൻഷുറൻസ് പ്രീമിയം എന്നിവയിലും കുറവ് വരും. ഇത് വാഹനത്തിന്റെ ഓൺ-റോഡ് വിലയിൽ കാര്യമായ ലാഭം നൽകും. ഹോണ്ട, ടാറ്റ, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ പ്രമുഖ കമ്പനികൾ 60,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയും ആഡംബര കാറുകൾക്ക് 10 ലക്ഷം രൂപ വരെയും വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ നീക്കം വാഹന വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നും കൂടുതൽ ആളുകളിലേക്ക് കാറുകൾ എന്ന സ്വപ്നം എത്തുമെന്നും ഉറപ്പാണ്.