ഹാരിയര്‍ ഇവിയുടെ വീഡിയോയില്‍ക്കണ്ട പ്രകടനക്ഷമതയും , ടാറ്റ അവകാശപ്പെടുന്ന സാങ്കേതികതയും നേരിട്ട് മനസിലാക്കുന്നതിന് വേണ്ടി ആയിരുന്നു ക്വാഡ് ഡേ ഒരുക്കിയത്. ടാറ്റയുടെ ഓള്‍വീല്‍ ഡ്രൈവ് സാങ്കേതികയെ വിശേഷിപ്പിക്കുന്നത് ക്വാഡ് എന്നാണ്.
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്‍റര്‍ നാഷണല്‍ സര്‍ക്ക്യൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലായിരുന്നു ഇതിന്‍റ ഒഫ് റോഡ് അനുഭവം.
ഹാരിയര്‍ ഇവിയുടെ മുന്‍ പിന്‍ മോട്ടറുകളുടെ പ്രവര്‍ത്തനം ഓഫ് റോഡില്‍ എത്രത്തോളം മികച്ച പ്രതികരണം നല്‍കുമെന്ന് മനസിലാക്കിത്തരുന്ന രീതിയില്‍ നിരവധി സ്റ്റേജുകള്‍ ഒരുക്കി. ഷാസിയുടെ മേന്‍ കാണിക്കുന്നതിനായി ഹാരിയര്‍ ഇവിയുടെ ഷാസിയില്‍ പ്രൊഡക്‌ഷന്‍ മോഡലിനെ കെട്ടിതൂക്കി. ഒന്നര ടണ്‍ ഭാരമുള്ള കണ്ടെയ്നര്‍ വാഹനത്തിന് മുകളി വച്ച് വാഹനത്തിന്‍റെ ബില്‍ഡ് ക്വാളിറ്റി വെളിവാക്കി, 600 മില്ലി മീറ്റര്‍ വെള്ളത്തിലൂടെ യാതെരു ബുദ്ധിമുട്ടും ഇല്ലാതെ ഇവിയെ ഓടിച്ചു. ഇവി ജംപ് ചെയ്യിച്ചു, റാ പോലെയുള്ള ഒരു റാമ്പില്‍ വാഹനത്തെ കയറ്റി വച്ചിട്ടുണ്ടായിരുന്നു
ആറ് വ്യത്യസ്‌ത ടെറൈന്‍ മോഡുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് വിശദമാക്കുന്ന ഡ്രൈവിങ് അനുഭവം . കല്ലുകള്‍ക്ക് മുകളിലൂടെ ക്രൗള്‍ മോഡില്‍ അക്‌സലേറേറ്റ് ചെയ്യാതെ ഓഫ് റോഡ് അസിസ്ററിന്‍റെ സഹായത്തോടെ വാഹനം കയറിപ്പോയി. ഗ്ലൈഡ് സസ്പന്‍ഷന്‍ മികവ് കാണിക്കുന്ന ആക്‌സില്‍ ട്വിസ്റ്റര്‍. ഓരോ ടയറിനും കൃത്യമായ പവര്‍ നല്‍കി വാഹനം നീങ്ങി. മുന്നില്‍ ഇന്‍ഡിപെന്‍ഡന്‍റ് മക്‌ഫഴ്‌സണ്‍ സസ്‌പെന്‍ഷനും , പിന്നില്‍ ഇന്‍ഡിപെന്‍ഡന്‍റ് മള്‍ട്ടി ലിങ്ക് സ്റ്റെബിലൈസര്‍ ബാറുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സാന്‍ഡ് മോഡും 34 ഡിഗ്രി ഉയരത്തിലേക്കും 35 ഡിഗ്രി കുത്തനെ ഇറക്കവും അനയാസം ഇവി കയറിയിറങ്ങി. മഡ് മോഡില്‍ ചെളിയിലൂടെയും .പടികള്‍ കയറിയുമെല്ലാം ഈ വാഹനത്തെ കൂടുതല്‍ അറിയാന്‍ സാധിക്കുന്ന ഡ്രൈവ്.
പൂജ്യത്തില്‍ നിന്നും 100 കിമീ എത്താന്‍ 6.3 സെക്കന്‍ഡ് എടുക്കുന്ന ഡെമോ. എസ്‌യുവി ആണങ്കിലും മുകച്ച സ്റ്റെബിലിറ്റിയും, ഹാന്‍ഡിലിങ്ങും നല്‍കുന്നതും ഇവിടെ ഒരുക്കി .24 ടണ്‍ ഭാരമുള്ള വലിയ സൈനീക ടാങ്കിനെ അനായാസം വലിച്ചു കൊണ്ടു പോയി. സുരക്ഷാ സംവിധാനമായ അടാസ് ലെവല്‍ ടു വില്‍ 22ഓളം ഫീച്ചേഴ്‌സാണ് അവയെല്ലാം ഇവിടെ പരിചയപ്പെടുത്തി. 21,49 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ എക്‌സ് ഷോറും വില.