സാഹസിക ഡ്രൈവിംഗ് പ്രേമികളെ ഹരം കൊള്ളിച്ച് കാസർകോട് ഓഫ് റോഡ് ചലഞ്ച്. സീതാംഗോളിയിൽ 2 ദിവസമായി നടന്ന പരിപാടിയിൽ നൂറുകണക്കിന് വാഹനങ്ങളാണ് അണി നിരന്നത്. 10 ഇനങ്ങളിലായിരുന്നു മത്സരം.
ഓഫ് റോഡ് ഡ്രൈവർമാർ ഏറെ ഉണ്ടെങ്കിലും, മത്സരങ്ങൾ ഇല്ലാത്ത കാസർകോട് ജില്ലയിൽ നടക്കുന്ന ഓഫ് റോഡ് ചലഞ്ചിലേക്ക് നൂറുകണക്കിന് മത്സരാർത്ഥികളാണ് എത്തിയത്. സീതാംഗോളിയിലെ ചെങ്കൽ പനയിൽ രണ്ടുദിവസമായാണ് പരിപാടി സംഘടിപ്പിച്ചത്. 10 ഇനങ്ങളിലായിരുന്നു മത്സരം.
ഓഫ് റോഡ് ബിൽഡ് വാഹനങ്ങൾക്കൊപ്പം സ്റ്റോക്ക് വാഹനങ്ങളും ട്രാക്കിൽ ഇറങ്ങി. വേഗത്തിലുപരി ടെക്നിക്കൽ ഓറിയന്റഡ് ട്രാക്ക് ആയിരുന്നു നിർമ്മിച്ചത്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള നിരവധി ടീമുകൾ ചലഞ്ചിന്റെ ഭാഗമായി. പരിപാടി വിജയമായതോടെ അടുത്തവർഷം കൂടുതൽ വിപുലമായി നടത്താനാണ് സംഘാടകരുടെ തീരുമാനം.